എക്‌സിറ്റ് പോള്‍ ഫലം: കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ എത്തും; ബംഗാളില്‍ തൃണമൂലും അസമില്‍ ബിജെപിയും

തിങ്കള്‍, 16 മെയ് 2016 (19:10 IST)
വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. 43 ശതാമാനം വോട്ടുകളാകും ഇടതുപക്ഷം നേടുക. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് 35 ശതമാനം വോട്ടുകള്‍ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. അതേസമയം, മികച്ച രീതിയില്‍ പ്രചരണം നയിച്ച എന്‍ ഡി എ 9 ശതമാനം വോട്ടുകള്‍ മാത്രമേ നേടൂ എന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.
 
ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 178 സീറ്റ് നേടി അധികാരം നിലനിര്‍ത്തുമെന്നാണ് എ ബി പി ന്യൂസ് പ്രവചിച്ചു. സി വോട്ടര്‍ സര്‍വ്വെ പ്രകാരം തൃണമൂല്‍ 167 സീറ്റ് നേടുമെന്നാണ് പ്രവചനം.
 
അസമില്‍ വന്‍ ഭൂരിപക്ഷത്തോടെ ബി ജെ പി അധികാരത്തിലെത്തുമെന്ന് ഇന്ത്യാടുഡേ ആക്‌സിസ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക