ആശിഷ് ഖേതന് നല്കിയ ഡസന്‍ കണക്കിന് അഭിമുഖങ്ങളില്‍ തനിക്കും പ്രശാന്ത് ഭൂഷണുമെതിരെ പൌരാവകാശം സംബന്ധിച്ചതും അല്ലാത്തതുമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ അച്ചടക്കം ലംഘിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അദ്ദേഹമാണ് വിധിക്കുന്നത്. ഇത് എന്തൊരു തമാശയാണെന്നും യോഗേന്ദ്ര യാദവ് ചോദിച്ചു.
യോഗേന്ദ്ര യാദവിനൊപ്പം മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണ്, ആനന്ദ് കുമാര്‍, അജിത് ഝാ എന്നിവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
എ എ പി നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് യോഗേന്ദ്ര യാദവിന്റെയും പ്രശാന്ത് ഭൂഷന്റെയും നേതൃത്വത്തില്‍ കഴിഞ്ഞയിടെ ഹരിയാനയില്‍ പാര്‍ട്ടിയിലെ വിമതവിഭാഗം യോഗം ചേര്‍ന്നിരുന്നു. ‘സ്വരാജ് സംവാദ്’ എന്ന് പേരിട്ട് ചേര്‍ന്ന ഈ യോഗത്തില്‍ കെജ്രിവാളിന്റെ നേതൃത്വത്തില്‍ അതൃപ്തിയുള്ള നിരവധി അണികളും പങ്കെടുത്തിരുന്നു.