ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ രാമക്ഷേത്ര നിര്‍മാണം രാഷ്ട്രീയ വിഷയമാകില്ല; വികസനത്തിന്റെ പേരില്‍ വോട്ട് ചോദിക്കും: അമിത് ഷാ

ചൊവ്വ, 7 ജൂണ്‍ 2016 (20:20 IST)
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം രാഷ്ട്രീയ വിഷയമല്ലെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അയോധ്യ സംസ്‌കാരത്തിന്റെ ഭാഗമാണ്. വിഷയം ഇപ്പോള്‍ ജുഡീഷ്യറിയുടെ പരിഗണനയിലായതിനാല്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. അഭിപ്രായ സമന്വയത്തിലൂടെയോ സുപ്രീം കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലോ നിര്‍ദ്ദിഷ്ട സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ലഖ്‌നൗവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അതേസമയം, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം വിഷയമാകില്ലെന്നും വികസനത്തിന്റെ പേരിലായിരിക്കും വോട്ട് ചോദിക്കുകയെന്നും അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഷാ വ്യക്തമാക്കി. പാര്‍ട്ടി എം പി സ്വാധി പ്രചിയുടെ അഭിപ്രായ പ്രകടനങ്ങളോടോ, ദാദ്രി സംഭവത്തില്‍ സഞ്ജയ് ബല്യാണ്‍ നടത്തിയ പരാമര്‍ശങ്ങളോടോ പാര്‍ട്ടി യോജിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക