ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മായാവതി

വെള്ളി, 19 ഏപ്രില്‍ 2013 (18:52 IST)
PRO
PRO
ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബിഎസ്പി നേതാവ് മായാവതി യുപി ഗവര്‍ണര്‍ ബിഎല്‍ ജോഷിയുമായി കൂടിക്കാഴ്ച്ച നടത്തി. ഉത്തര്‍ പ്രദേശിലെ ക്രമസമാധാന നില പരിതാപകരമാണ്. ഇത് ഭരണസ്തംഭനത്തിലേക്ക് വഴി വെച്ചിരിക്കുകയാണെന്ന് മായാവതി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച മെമോറാണ്ടത്തില്‍ പറയുന്നു.

കവര്‍ച്ചയും തട്ടിക്കൊണ്ട് പോകലും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണവും സംസ്ഥാനത്ത് ദിനം തോറും വര്‍ധിച്ചു വരികയാണ്. ഇരകള്‍ക്ക് നീതി ലഭ്യമാക്കേണ്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയാറാകുന്നില്ല. രാഷ്ട്രീയക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും രാഷ്ട്രീയ വൈര്യം തീര്‍ക്കുന്നതിനും ഭരണഘടന സ്ഥാപനങ്ങളെ ഉപയോഗിക്കുകയാണെന്നും മായാവതി മെമോറാണ്ടത്തില്‍ പറയുന്നു.

സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങള്‍ക്കൊപ്പം മന്ത്രിസഭയിലെ ക്രിമിനലുകളെ വരെ എസ്പി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും മായാവതി ആരോപിക്കുന്നു.

വെബ്ദുനിയ വായിക്കുക