ഉത്തര്‍പ്രദേശില്‍ ബസ് കനാലില്‍ വീണ് 19 മരണം

തിങ്കള്‍, 27 മെയ് 2013 (10:36 IST)
PRO
PRO
ബസ് കനാലിലേക്ക് മറിഞ്ഞ് 19 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഇത്താഹ് ജില്ലയിലാണ് സംഭവം. ഉത്തര്‍പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

ഫരാക്കുണ്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ബസ്. ഡല്‍ഹി നാഷണല്‍ ഹൈവേയിലേക്ക് കയറിയ ബസ് സമീപമുള്ള കനാലിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ബസിലെ രക്ഷപ്പെട്ട ചില യാത്രക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഏകദേശം 80 യാത്രക്കാരോളം ബസിലുണ്ടായിരുന്നു.

അപകടം നടന്ന ഉടന്‍ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വെബ്ദുനിയ വായിക്കുക