ഉത്തരക്കടലാസ് നോക്കുന്നതിനിടെ അധ്യാപകന്‍ മരിച്ചു

വ്യാഴം, 22 മാര്‍ച്ച് 2012 (18:08 IST)
PRO
PRO
ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയത്തിനിടെ അധ്യാപകന്‍ മരിച്ചു. അഹമ്മദാബാദിലെ ജെ ഡി ഹൈസ്കൂള്‍ അധ്യാപകനായ അശോക് പട്ടേല്‍(51) ആണ് മരിച്ചത്. ബാപുനഗറിലെ കൃഷ്ണ വിദ്യാലയത്തില്‍ ബുധനാഴ്ച നടന്ന മൂല്യനിര്‍ണ്ണയ ക്യാമ്പിനിടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

അദ്ദേഹം കുഴഞ്ഞുവീണപ്പോള്‍ മറ്റ് അധ്യാപകര്‍ മെഡിക്കല്‍ സംഘത്തെ വിവരമറിയിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കകം അദ്ദേഹം മരിക്കുകയായിരുന്നു.

സൈക്കോളജി അധ്യാപകനായിരുന്നു പട്ടേല്‍.

English Summary: Ashok Patel, 51, who was on duty as a moderator for the psychology paper in HSC (general) stream died at the central assessment centre at Krishna Vidyalaya, Bapunagar on Wednesday.

വെബ്ദുനിയ വായിക്കുക