ഇന്റെര്‍നെറ്റ് വേഗക്കുറവ് ഇന്ത്യയെ ബാധിച്ചില്ലെന്ന് കപില്‍ സിബല്‍

വെള്ളി, 29 മാര്‍ച്ച് 2013 (17:48 IST)
PRO
ലോകമൊട്ടാകെ ബാധിച്ച ഇന്റെര്‍നെറ്റ് വേഗക്കുറവ് ഇന്ത്യയെ ബാധിച്ചില്ലെന്ന് കപില്‍ സിബല്‍. ലോകമെമ്പാടും ഇന്‍റര്‍നെറ്റ് സേവനങ്ങളുടെ വേഗത കുറക്കാനിടയാക്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണമണമെന്നാണ് വിശേഷിക്കപ്പെട്ടത്.

സമുദ്രത്തിനടിയില്‍ ഒപ്റ്റിക് ഫൈബര്‍ കേബിള്‍ മുറിഞ്ഞ സംഭവവും വേഗം കുറയ്ക്കാനിടയാക്കി. പക്ഷേ ഈ രണ്ട് സംഭവങ്ങളും രാജ്യത്തെ ഇന്‍റര്‍ നെറ്റ് സേവനങ്ങളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ടെലികോം ഐ ടി മന്ത്രി കപില്‍ സിബല്‍. ബിഎസ്എന്‍എല്‍ സര്‍വീസിനെ മാത്രമാണ് കുറച്ചെങ്കിലും ബാധിച്ചത്.

അതും രാജ്യത്തിന്‍റെ തെക്കല്‍ മേഖലകളില്‍ മാത്രം.വടക്കേന്ത്യയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ഏതെങ്കിലും രീതിയില്‍ ബാധിച്ചതായി അറിവിലില്ലെന്നും മന്ത്രി പറഞ്ഞു.

സ്പാം സന്ദേശങ്ങള്‍ ബ്ളോക്ക് ചെയ്യുന്ന സ്പാംഹസ് എന്ന കമ്പനിയെ ആക്രമിച്ചാണ് സൈബര്‍ അറ്റാക്കിന് തുടക്കമിട്ടത്. നെറ്റ് ബാങ്ക് ഉപയോഗിക്കാനാകാതെയും ഇ മെയിലുകള്‍ ചെയ്യാനും വരെ തടസം നേരിട്ടു.

ന്യൂക്ലിയര്‍ ആക്രമണത്തേക്കാള്‍ ഭീകരമെന്നാണ് മുന്‍ നിര കമ്പനികള്‍ പറഞ്ഞത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനുവരുന്ന ഉപയോക്താക്കള്‍ക്ക്‌ ഇന്റര്‍നെറ്റിന്റെ വേഗം കുറഞ്ഞു.

വെബ്ദുനിയ വായിക്കുക