ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചില ട്രെയിനുകളിലെ എസി കോച്ചുകളില്‍ പുതപ്പുകള്‍ നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ റെയില്‍വേ തയ്യാറെടുക്കുന്നതായി സൂചന. പരീക്ഷണാടിസ്ഥാനത്തില്‍ പുതപ്പുകള്‍ മാറ്റുമ്പോള്‍ താപനില 24 ഡിഗ്രിയാക്കി ഉയര്‍ത്താനും പദ്ധതിയിടുന്നുണ്ട് ഇതോടെ പുതപ്പിന്റെ ആവശ്യം ഉണ്ടാകില്ലെന്നാണ് സൂചന. നിലവില്‍ 19 ഡിഗ്രിയാണ് താപനില.
55 രൂപയോളം വരുന്ന പുതപ്പിന് 22 രൂപമാത്രമായിരുന്നു ഈടാക്കിയിരുന്നത്. റെയില്‍ മാര്‍ഗരേഖയില്‍ പറയുന്നതനുസരിച്ച് രണ്ട് മാസത്തില്‍ ഒരിക്കല്‍ പുതപ്പുകള്‍ കഴുകാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും നടപ്പാക്കാറില്ല. ഇത്തരത്തിലുള്ള പരാതികള്‍ എത്തുന്നതു കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ റെയില്‍വേ തയ്യാറാകുന്നത്.