പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിനെ സംരക്ഷിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് സിപിഎം. ഇവര്‍ ആത്മീയതയെയും വാണിജ്യമുഖത്തെയും ലാഭകരമായി ഒരു പോലെ കൂട്ടിയിണക്കി നേട്ടമുണ്ടാക്കുകയാണെന്ന് സിപിഎം ആരോപിച്ചു.
ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീത് രാം റഹീം സിംഗ്, അസാറാം ബാപ്പു എന്നിവര്‍ക്ക് പുറമേ ഭൂമി കയ്യേറ്റം നടത്തുന്ന യോഗാ ഗുരു ബാബാരാംദേവ്, ജഗ്ഗി വാസുദേവ്, പരിസ്ഥിതി നാശമുണ്ടാക്കിയ ശ്രീ ശ്രീ രവിശങ്കര്‍, മാതാ അമൃതാനന്ദ മയി എന്നിങ്ങനെയുള്ള ആള്‍ ദൈവങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും പിന്തുണയോടെയാണെന്ന് സിപിഎം മുഖപത്രം പീപ്പിള്‍സ് ഡെമോക്രസിയില്‍ പറഞ്ഞിരുന്നു.
പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ആസാറാം ബാപ്പുവിന് ശക്തമായ പിന്തുണയാണ് ബിജെപി നല്‍കുന്നത്. ബാബാരാംദേവിന് ഭൂമി വലിയ തോതില്‍ കൈക്കലാക്കാന്‍ വന്‍ പിന്തുണയാണ് ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നല്‍കിയത്. എന്നിങ്ങനെ ഒരുപാട് ഉദാഹരണങ്ങളും ചൂണ്ടി കാണിച്ചാണ് സിപിഎം ബിജെപിയും ആര്‍എസ്എസിനെയും വിമര്‍ശിക്കുന്നത്.