ആര്‍ത്തിമൂത്ത് പരസ്പരം വീഴ്ത്താന്‍ ശ്രമിക്കുന്നവരാണ് ബിജെപിക്കാര്‍; സോണിയാ ഗാന്ധി
വെള്ളി, 15 നവംബര്‍ 2013 (16:56 IST)
PRO
മദ്ധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് ബിജെപി ദിവാസ്വപ്നം കാണുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. മദ്ധ്യപ്രദേശിലെ ഖര്‍ഗോണില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.
ബിജെപിയിലെ നേതാക്കള്‍ എല്ലാവരും തന്നെ അധികാരത്തോട് ആര്‍ത്തിമൂത്ത് പരസ്പരം വീഴ്ത്താന്‍ ശ്രമിക്കുന്നവരാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു. പരസ്പരം തള്ളിതാഴെയിടാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ബിജെപി നേതാക്കളെന്നും അവര്‍ വിമര്‍ശിച്ചു. ആലങ്കാരിക ഭാഷ ഉപയോഗിച്ച് ജനങ്ങളുടെ മനസ് വിജയിക്കാമെന്ന് ബിജെപി കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയിയെന്നും സോണിയ പറഞ്ഞു.
മറ്റേതെങ്കിലും രാജ്യത്തെപ്പോലെ ബിജെപിയുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വഴങ്ങുന്ന ജനങ്ങളല്ല ഇന്ത്യയിലുള്ളത്. സ്നേഹത്തിനും സാഹോദര്യത്തിനും ത്യാഗത്തിനും ഇന്ത്യ നല്‍കുന്ന മൂല്യമെന്താണെന്ന് ബിജെപിക്ക് അറിയില്ല, അവര്‍ ഇനി അത് അറിയാനും പോകുന്നില്ലെന്നും സോണിയ പറഞ്ഞു.
സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി സഹോദനെ മറ്റൊരു സഹോദരന് എതിരാക്കുകയാണ് ബിജെപി ചെയ്യുന്നത്. അത്തരക്കാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സോണിയപറഞ്ഞു. അസുഖ ബാധിതതായ തന്നെ വ്യക്തിപരമായി കടന്നാക്രമിച്ച ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയെ പേരെടുത്തു പറയാതെയായിരുന്നു സോണിയയുടെ പരാമര്‍ശം.
സോണിയയ്ക്ക് അസുഖമാണെങ്കില്‍ മകന്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണമെന്നായിരുന്നു മോഡിയുടെ പ്രസ്താവന.