ആയുര്‍വേദ ഡോക്ടര്‍മാര്‍ മലയാളി നഴ്സിനെ പീഡിപ്പിച്ചു
ചൊവ്വ, 17 ജൂലൈ 2012 (12:30 IST)
PRO
PRO
തമിഴ്നാട്ടില്‍ മലയാളികളായ ആയുര്‍വേദ ഡോക്ടര്‍മാര്‍ ട്രെയിനി നഴ്സിനെ പീഡിപ്പിച്ചതായി പരാതി. നഴ്സും മലയാളിയാണ്. ചെന്നൈ അണ്ണാ നഗറിനെ അപ്പാര്‍ട്ട്‌മെന്റിലാണ് പീഡനം നടന്നത്. പരിശീലനം നല്‍കാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡോക്ടര്‍മാര്‍ നഴ്സിനെ ചെന്നൈയില്‍ എത്തിച്ചത് എന്നാണ് വിവരം. ഡോക്ടര്‍മാര്‍ ഒളിവിലാണിപ്പോള്‍.
ട്രിച്ചിയിലെ കേരളാ ആയുര്‍വേദ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആജില്‍ കുമാര്‍(42) ആണ് തൊടുപുഴ സ്വദേശിനിയായ 19-കാരിയോട് ചെന്നൈയില്‍ എത്താന്‍ ആവശ്യപ്പെട്ടത്. ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇത്. ജൂണ്‍ എട്ടിന് പെണ്‍കുട്ടി ചെന്നൈയില്‍ എത്തി. ഇതേ ആശുപത്രിയുടെ ചെന്നൈ സെന്ററില്‍ ജോലി ചെയ്യുന്ന ശ്രീജിത്(35) എന്ന ഡോക്ടര്‍ ആണ് പെണ്‍കുട്ടിയെ റയില്‍വെ സ്റ്റേഷനില്‍ നിന്ന് അണ്ണാനഗറിലെ താമസസ്ഥലത്ത് എത്തിച്ചത്. അവിടെ വച്ച് ഡോക്ടര്‍മാര്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി ജെ ജെ നഗര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മാനസികമായി തളര്‍ന്ന പെണ്‍കുട്ടി ജോലിക്ക് പോകാതെയായി. ഒടുവില്‍ ഒരു സുഹൃത്തിനോട് കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി.