ആമിര്‍ ഖാന്‌ അമേരിക്കയിലെ മീഡിയ അവാര്‍ഡ്

വെള്ളി, 20 സെപ്‌റ്റംബര്‍ 2013 (13:34 IST)
PRO
PRO
ബോളിവുഡ്‌ താരം ആമിര്‍ ഖാന്‍ യുഎസിലെ മീഡിയ അവാര്‍ഡിന് അര്‍ഹനായി. അമേരിക്ക എബ്രോഡ്‌ മീഡിയയുടെ പുരസ്കാരത്തിനാണ് ആമിര്‍ ഖാന്‍ അര്‍ഹനായത്‌. സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതരണമാണ്‌ ആമിര്‍ ഖാന് പുരസ്കാരം നേടികൊടുത്തത്.

സത്യമേവ ജയതേ എന്ന പരിപാടിയിലൂടെ ആമിര്‍ ഖാന്‍ ഇന്ത്യ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെയും വെല്ലുവിളികളെയും തുറന്നു കാട്ടിയെന്നാണ് അമേരിക്ക എബ്രോഡ്‌ മീഡിയയുടെ കണ്ടെത്തല്‍. ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറ് വ്യക്‌തികളില്‍ ഒരാളായി ടൈം മാഗസിന്‍ ആമിര്‍ ഖാനെ തിരഞ്ഞെടുത്തിരുന്നു.

ആമിര്‍ ഖാന്റെ പരിപാടിക്ക് ഇന്ത്യയിലെയും ഏഷ്യയിലെയും കോടിക്കണക്കിന്‌ പ്രേക്ഷകരാണുള്ളതെന്നും അമേരിക്ക എബ്രോഡ്‌ മീഡിയ അധികൃതര്‍ പറഞ്ഞു. ഒക്ടോബര്‍ 28ന്‌ വാഷിംഗ്ടണില്‍ നടക്കുന്ന ചടങ്ങില്‍ ആമിര്‍ ഖാന്‌ പുരസ്കാരം സമ്മാനിക്കും.

വെബ്ദുനിയ വായിക്കുക