ആന്റണിയുടെ വിവാദ പ്രസ്താവന: ഇന്ന് പാര്‍ലമെന്റിന് വീണ്ടും വിശദീകരണം നല്കും

വ്യാഴം, 8 ഓഗസ്റ്റ് 2013 (10:30 IST)
PTI
ഇന്ത്യന്‍ സൈനികര്‍ പാക് വെടിവെപ്പില്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി എ കെ ആന്‍റണി നടത്തിയ പ്രസ്താവനയെക്കുറിച്ച് പ്രതിരോധമന്ത്രി എ കെ ആന്റണി ഇന്ന് പാര്‍ലമെന്റിന് വിശദീകരണം നല്കും.

പാക് സൈനികരുടെ വേഷത്തിലുള്ളവരോടൊപ്പമെത്തിയ ഭീകരരാണ് നിയന്ത്രണരേഖക്കടുത്ത് അഞ്ച് ഇന്ത്യന്‍ ഭടന്മാരെ കൊലപ്പെടുത്തിയതെന്നാണ് പ്രതിരോധമന്ത്രി ആദ്യമേ പ്രസ്താവന നടത്തിയത്. ഇത് പ്രതിപക്ഷം വിവാദമാക്കുകയായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം പ്രതികരിക്കാമെന്ന് എ കെ ആന്റണി ഇന്നലെ പറഞ്ഞിരുന്നു. പാകിസ്ഥാനെ സഹായിക്കാന്‍ പ്രതിരോധ മന്ത്രി ശ്രമിച്ചുവെന്നാരോപിച്ച് ഇന്നലെ പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷം തടസ്സപ്പെടുത്തിയിരുന്നു.

ഇന്ത്യാ പാകിസ്ഥാന്‍ ചര്‍ച്ചകള്‍ നിറുത്തിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എ കെ ആന്റണിക്കെതിരെ യശ്വന്ത് സിന്‍ഹ നല്കിയ അവകാശ ലംഘന നോട്ടീസിന്റെ കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും.

വെബ്ദുനിയ വായിക്കുക