ആധാര്‍നമ്പര്‍ ഇല്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വ്യക്തിയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ആധാര്‍ എടുക്കുന്നതെന്നും അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കരുതാനാവില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു
ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നത് നേരത്തേ മുതല്‍തന്നെ നിലവിലുള്ളതാണ്. ഗുണഭോക്താവിന്റെ തള്ളവിരല്‍ പതിപ്പിക്കുന്നത് കാലാകാലങ്ങളായി നിലവിലുണ്ട്.
കൈകൊണ്ട് പതിപ്പിച്ചിരുന്ന രീതിക്കുപകരം കമ്പ്യൂട്ടറിന്റെ സഹായം തേടിയെന്നുമാത്രം. ഇത് പൂര്‍ണമായും സുരക്ഷിതവും പിഴവില്ലാത്തതുമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.
ഇടയ്ക്കിടെ സ്ഥലങ്ങള്‍ മാറുന്ന പാവപ്പെട്ടവരെ തിരിച്ചറിയുന്നതിന് പുതിയ സംവിധാനം ഗുണംചെയ്യുമെന്നും സര്‍ക്കാര്‍സേവനങ്ങളും ആനുകൂല്യങ്ങളും എവിടെയായാലും പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായിരിക്കുമെന്നും ആധാര്‍നമ്പര്‍ പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന ആദ്യതിരിച്ചറിയലായിരിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.