സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ വഴി ആധാര്‍ നമ്പര്‍ ചോദിച്ചു കൊണ്ടുള്ള തട്ടിപ്പ് വ്യാപകമാവുകയാണ്. കുറച്ച് മാസങ്ങള്‍ കൊണ്ട് നിരവധി പേര്‍ ഇതിന് ഇരകളായി കഴിഞ്ഞു. ആധാര്‍ നമ്പറിനൊപ്പം വണ്‍ ടൈം പാസ് വേര്‍ഡ് കൂടി കൊടുത്താല്‍ ബാങ്ക് അക്കൌണ്ടിലെ പണം മുഴുവന്‍ പോകുന്ന അവസ്ഥയാണ്.
ഫോണിലേക്ക് വിളിക്കുകയോ മെസേജുകളായോ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കാന്‍ ആദ്യം ആവശ്യപ്പെടുക. ഈ നമ്പര്‍ നല്‍കി കഴിഞ്ഞാന്‍ ഫോണിലേക്ക് വരുന്ന വണ്‍ ടൈം പാസ്‌വേഡ് പറഞ്ഞു തരാന്‍ പറയും. ഇത് നല്‍കിയാല്‍ ബാങ്ക് അക്കൌണ്ടിലെ പണം നഷ്ടമാകുകയും ചെയ്യും.
എയര്‍ടെല്‍ വോഡഫോണ്‍ തുടങ്ങിയ കമ്പിനി ജീവനക്കാര്‍ വിളിക്കുന്നുവെന്ന നിലയിലാണ് ഇവര്‍ ആളുകളുമായി ബന്ധപ്പെടുന്നത്. എന്നാല്‍ ഇത്തരം കോളുകളോ മെസേജുകളോ വന്നാല്‍ മറുപടി നല്‍കരുതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്.