ആധാര്‍ കാര്‍ഡില്‍ പട്ടിയും പൂച്ചയും പിന്നെ കസേരയും
വെള്ളി, 31 മെയ് 2013 (18:01 IST)
PTI
PTI
ആധാര്‍ കാര്‍ഡില്‍ പട്ടിയും പൂച്ചയും പിന്നെ കസേരയും. കര്‍ണാടകയില്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് കിട്ടിയ ചിത്രങ്ങളാണ് ഇവ.
ഫോട്ടൊയെടുത്തപ്പോള്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് വിഭിന്നമായ ചിത്രങ്ങള്‍ ലഭിച്ചതെന്നാണ് ആധാര്‍ വകുപ്പ് അധികാരികളുടെ വിശദീകരണം. എന്തായാലും കാര്‍ഡില്‍ ഇങ്ങനെ ഒരു മറിമായം സംഭവിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ രണ്ടാമത്തെ ഫോട്ടൊയെടുപ്പ് നടന്നു. ഇത്തവണ പ്രശനങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല.
ഈ ഒരു പ്രശ്നത്തിന്റെ പേരില്‍ കര്‍ശനമായ പരിശോധനകളാണ് അധികാരികള്‍ നടത്തുന്നത്.