സംസ്ഥാനത്തെ സംഘര്‍ഷബാധിത പ്രദേശമായ കോക്രജാര്‍, ബക്‌സ ജില്ലകളിലാണ് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയും രാത്രിയും ആക്രമണമുണ്ടായത്. ബക്‌സ ജില്ലയിലെ നാരായണ്‍ഗുരിയില്‍ നിന്ന് ശനിയാഴ്ച രാവിലെ ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ബംഗാളി സംസാരിക്കുന്ന 23 മുസ്ലിംങ്ങളെയാണ് തീവ്രവാദികള്‍ വെള്ളിയാഴ്ച കൂട്ടക്കൊല ചെയ്തത്. ഏപ്രില്‍ 24ന് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ആക്രമണങ്ങള്‍ കണക്കിലെടുത്ത് കൊക്രജാര്‍, ബക്‌സ ജില്ലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു