അസം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവ് വാഹനാപകടത്തില്‍ മരിച്ചു

വ്യാഴം, 31 മാര്‍ച്ച് 2011 (11:04 IST)
അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മാധ്യമ ഉപദേഷ്‌ടാവായ ദീബോ കുമാര്‍ ബോറ വാഹനാപകടത്തില്‍ മരിച്ചു. ബോറ സഞ്ചരിച്ച വാഹനം ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നു.

ഭാര്യയുടെ പരുക്ക് ഗുരുതരമാണ്. എന്നാല്‍ മകന്‍ നിസാര പരുക്ക് മാത്രമേ ഉള്ളൂ.

വ്യാഴാഴ്ച അതിരാവിലെയായിരുന്നു അപകടം നടന്നത്. കാശിരംഗ ദേശീയ ഉദ്യാനത്തിന് സമീപമായിരുന്നു സംഭവം.

വെബ്ദുനിയ വായിക്കുക