അഴിമതി ഇല്ലാതാക്കാന്‍ 100 വയസ്സുകാരന്റെ മാരത്തണ്‍

ബുധന്‍, 25 ജനുവരി 2012 (09:18 IST)
അഴിമതിയില്‍, മയക്കുമരുന്ന് എന്നിവയില്‍ നിന്ന് പഞ്ചാബിനെ മോചിപ്പിക്കാനായി 100 വയസുകാരന്റെ മാരത്തണ്‍. 2011 ഡിസംബറില്‍ മാരത്തണ്‍ ഓട്ടത്തിലൂടെ ലോക റിക്കാര്‍ഡ് തിരുത്തിയ 100 വയസുകാരനായ ഫോജ സിംഗാണ് മാരത്തണ്‍ ഓട്ടം സംഘടിപ്പിച്ചത്.

അമൃത്സറിലെ സുവര്‍ണക്ഷേത്ര പരിസരത്ത് 5.36 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു മാരത്തണ്‍ നടന്നത്. സ്കൂള്‍ വിദ്യാര്‍ഥികളും മുതിര്‍ന്ന പൌരന്മാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു.

പഞ്ചാബില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ പൌരന്മാരും വോട്ടവകാശം വിനിയോഗിക്കണമെന്നും ഫോജ സിംഗ് ആവശ്യപ്പെട്ടു. അഴിമതിയും മയക്കുമരുന്നു തുടച്ചു നീക്കാന്‍ പ്രാപ്തരായവരെയാണ് വിജയിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക