അള്‍ജീരിയക്ക് ഇന്ത്യന്‍ ഇംഗ്ലിഷ് വേണം!

ഞായര്‍, 29 ജനുവരി 2012 (17:55 IST)
അള്‍ജീരിയയില്‍ “ഗുഡ് ഇംഗ്ലീഷ്” സംസാരിക്കുന്നവര്‍ വെറും അഞ്ചുശതമാനം മാത്രമാണ്. അള്‍ജീരിയക്കാരെ ഇംഗ്ലിഷ് പഠിപ്പിക്കാന്‍ അധികൃതര്‍ ഇന്ത്യന്‍ അധ്യാപകരെ തേടുന്നു. അള്‍ജീരിയര്‍ സര്‍വ്വകലാശാലകളില്‍ ഇംഗ്ലീഷ് ഭാഷ അദ്ധ്യാപകരാകാനാണ് ഇന്ത്യക്കാരെ ക്ഷണിക്കുന്നത്.

പതിമൂന്ന് അള്‍ജീരിയന്‍ സര്‍വ്വകലാശാലകളിലായി അഫിലിയേറ്റ് ചെയ്ത നൂറിലധികം ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ഇരുനൂറ്റി അമ്പതിനോടടുത്ത് ഇംഗ്ലിഷ് അദ്ധ്യാപകരെ ആവശ്യമുണ്ടെന്നും ഇതിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിദ്യാസമ്പന്നരെ ക്ഷണിക്കുന്നതായി അള്‍ജീരിയന്‍ അംബാസഡര്‍ മുഹമ്മദ് ഹസീന്‍ എച്ചാരിഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയിലെ വിദ്യാഭ്യാ‍സം ഉന്നത നിലവാരം പുലര്‍ത്തുന്നതാണ്. ഇംഗ്ലിഷ്, ശാസ്ത്രം, കണക്ക് പോലുള്ള വിഷയങ്ങളില്‍ മികച്ച അറിവ് നേടിയിട്ടുള്ള ഇന്ത്യന്‍ അദ്ധ്യാപകരെ ഞങ്ങള്‍ താല്‍പ്പര്യപൂര്‍വ്വം അന്വേഷിക്കുന്നതായി അള്‍ജീരിയന്‍ അംബാസഡര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക