അല്‍ഖ്വയ്ദ പുറത്തുവിട്ട വീഡിയോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ച് പരാമര്‍ശം. ഫ്രാന്‍സില്‍ നിന്ന് ബംഗ്ളാദേശിലേക്ക്: പൊടി പടലങ്ങള്‍ അടങ്ങില്ല എന്ന തലക്കെട്ടോടെ അല്‍ക്വഇദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡം മേയ് രണ്ടിന് പുറത്തു വിട്ട വീഡിയോയിലാണ് പരാമര്‍ശം.
ലോകബാങ്കിന്റേയും ഐ.എം.എഫിന്റേയും നയങ്ങള്‍, ഡ്രോണ്‍ ആക്രമണങ്ങള്‍, ഹെബ്ദോയുടെ രചനകള്‍, നരേന്ദ്ര മോഡിയുടെ പുലന്പലുകള്‍ എന്നിവ മുസ്ലീങ്ങള്‍ക്കെതിരായ യുദ്ധമാണെന്ന് പറയുന്നു.
ഇതുകൂടാതെ ബംഗ്ളാദേശ് ബ്ളോഗറായ അവിജിത് റോയിയുടെ ഉള്‍പ്പെടെ നാല് ബ്ലോഗ് എഴുത്തുകാരുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം അല്‍ക്വഇദ ഏറ്റെടുത്തിട്ടുണ്ട്.വീഡിയോയുടെ ആധികാരികതയെ കുറിച്ച് പരിശോധിച്ച് വരികയാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറഞ്ഞു.