അര്‍ധരാത്രിയില്‍ സച്ചിന്‍ തിരുപ്പതി ക്ഷേത്രത്തില്‍

ശനി, 2 ഫെബ്രുവരി 2013 (15:39 IST)
PTI
PTI
ഇന്ത്യയുടെ സ്റ്റാര്‍‌ബാറ്റ്സ്മാന്‍ സച്ചിന്‍ ടെന്റുല്‍ക്കര്‍ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സച്ചിന്‍ തിരുപ്പതിയില്‍ എത്തിയത്.

പുലര്‍ച്ചെ അദ്ദേഹം ക്ഷേത്രത്തിലെ പരമ്പരാഗത ആചാരങ്ങളില്‍ പങ്കെടുത്ത് പ്രാര്‍ത്ഥന നടത്തി.
വെള്ള മുണ്ടും ഷര്‍ട്ടും ആയിരുന്നു സച്ചിന്റെ വേഷം. 20 മിനിറ്റ് അദ്ദേഹം ക്ഷേത്രത്തില്‍ ചെലവഴിച്ചു.

പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സച്ചിനു ലഡു പ്രസാദവും പുണ്യ തീര്‍ത്ഥവും പട്ട് വസ്ത്രവും പുരോഹിതന്‍ കൈമാറി. രംഗനായക മണ്ഡപത്തില്‍ വച്ച് പുരോഹിതര്‍ അദ്ദേഹത്തെ അനുഗ്രഹിച്ചു.

വെബ്ദുനിയ വായിക്കുക