തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയില്‍, അരയില്‍ ബിയര്‍ ബോട്ടില്‍ തിരുകിവച്ച് സൈക്കിളോടിച്ച പതിനഞ്ചുകാരന് ദാരുണമായി കൊല്ലപ്പെട്ടു. അരയില്‍, പാന്റിനുള്ളില്‍ തിരുകിവച്ച ബിയര്‍ ബോട്ടില്‍ പൊട്ടിച്ചിതറിയാണ് പതിനഞ്ചുകാരന് മരിച്ചത്.
തിരുവാരൂരിലെ ധ്യാനപുരം ഗ്രാമത്തിലെ ശശികുമാറിന്റെ മകന് കൌശിക് ആണ് കൊല്ലപ്പെട്ടത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുകയാണ് കൌശിക്. തിങ്കളാഴ്ച രാത്രി സര്‍ക്കാര്‍ വിദേശമദ്യഷാപ്പില്‍ നിന്ന് ബിയര്‍ വാങ്ങി, അരയില്‍ വച്ച് സൈക്കിളോടിച്ച് പോകുകയായിരുന്നു കൌശിക്. ധ്യാനപുരത്തിനടുത്തുള്ള മേമ്പലം എന്ന ഗ്രാമത്തില്‍ എത്തിയപ്പോഴാണ് ബോട്ടില്‍ പൊട്ടിത്തെറിച്ചത്.
വയറില്‍ കുപ്പിച്ചില്ല് കയറിയ ഉടന്‍ കൌശിക് ബോധം കെട്ട് നിലത്തുവീണു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടനടി കൌശിക്കിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആര്‍ക്ക് വേണ്ടിയാണ് കൌശിക്ക് ബിയര്‍ വാങ്ങിയതെന്നും ബിയര്‍ ബോട്ടിനുള്ളില്‍ സത്യത്തില്‍ എന്താണ് ഉണ്ടായിരുന്നതെന്നും പൊലീസ് അന്വേഷിച്ച് വരുന്നു.