സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ അമിത് ഷായെ അറസ്റ്റ് ചെയ്തു. ഷാ ഗാന്ധി നഗറിലെ സിബിഐ ഓഫീസില്‍ കീഴടങ്ങുകയായിരുന്നു.
ഷായെ റിമാന്‍ഡ് ചെയ്യുന്നതിനായി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ വൈ ദേവെയുടെ വസതിയിലാണ് ഹാജരാക്കിയത്. നേരത്തെ, സിബിഐ തുടര്‍ച്ചയായി രണ്ട് തവണ സമന്‍സ് അയച്ചിട്ടും ഷാ ചോദ്യം ചെയ്യുന്നതിന് ഹാജരായിരുന്നില്ല.
കഴിഞ്ഞ മൂന്ന് ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഷാ ഞായറാഴ്ച രാവിലെ അഹമ്മദാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തി സിബിഐയ്ക്ക് മുന്നില്‍ ഹാജരാവുമെന്ന് പറഞ്ഞിരുന്നു. തനിക്കെതിരെയുള്ള കേസ് കോണ്‍ഗ്രസ് കെട്ടിച്ചമച്ചതാണെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് സിബിഐ കുറ്റപത്രം നല്‍കിയിരിക്കുന്നതെന്നും ഷാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.