അനധികൃത മരുന്ന് പരീക്ഷണം; മരിച്ചത് 8200 കുട്ടികള്‍
ശനി, 9 ഫെബ്രുവരി 2013 (14:19 IST)
PRO
PRO
ഡല്‍ഹിയിലെ സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ അനധികൃത മരുന്ന് പരീക്ഷണത്തില്‍ മരിച്ചത് 8200 കുട്ടികള്‍. ഇതിന്മേലുള്ള പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു.
ആശുപത്രി സൂപ്രണ്ടിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനുമാണ് നോട്ടീസ് അയച്ചത്. അഞ്ച് വര്‍ഷത്തിനിടെ മരിച്ച കുട്ടികളില്‍ 3000 നവജാത ശിശുക്കള്‍ ഉള്‍പ്പെടുന്നതായി വിവരാവകാശ രേഖ പ്രകാരം ഉന്നയിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആശുപത്രിയിലെ 5 വെന്റിലേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമല്ല. വൃത്തിഹീനമായ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നമുള്ളതായി പരാതിയില്‍ പരാമര്‍ശമുണ്ട്.