തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍ വന്നാല്‍ ബംഗാളില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെ നാടുകടത്തുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി. മേയ് 16നു ശേഷം മടങ്ങിപ്പോകാന്‍ ബംഗ്ലാദേശുകാര്‍ അവരുടെ പെട്ടികള്‍ ഒരുക്കി വച്ചോളൂയെന്നും മോഡി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു പറഞ്ഞു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും മോഡി രൂക്ഷമായി വിമര്‍ശിച്ചു.