നാല്പത്തിയൊമ്പതു ദിവസത്തെ ഭരണത്തിനു ശേഷം അധികാരം വിട്ടൊഴിഞ്ഞ ദിവസത്തിന്റെ വാര്‍ഷികദിനത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വാലന്റൈന്‍ ദിനത്തില്‍ ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ കെജ്‌രിവാളും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.