അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്; ജവാന് പരുക്ക്
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2013 (12:00 IST)
PRO
PRO
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും വെടിവയ്പ്. വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ പൂഞ്ച് ജില്ലയിലെ ബാല്‍കോട്ട് മേഖലയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവയ്പ് ഉണ്ടായത്.
ഇരുപത്തിനാല് മണിക്കൂറിനള്ളിലെ രണ്ടാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമായിരുന്നു പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഈ വര്‍ഷം 90 പ്രാവശ്യമാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. ഇന്ത്യന്‍ സൈന്യവും തിരിച്ച് വെടിവച്ചുവെന്നാണ് അറിയുന്നത്.
ഇന്ത്യ-പാക് പ്രധാനമന്ത്രിമാര്‍ തമ്മില്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്താനുള്ള സാധ്യതകള്‍ നിലനില്‍ക്കുമ്പോഴാണ് തുടര്‍ച്ചയായി പാക് ഭാഗത്ത് നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടാവുന്നത്.
ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണ് പാക് സൈന്യം വെടിവയ്പ് നടത്തിയതെന്ന് ബിഎസ്എഫ് വ്യക്തമാക്കി.