വ്യക്തിയല്ല, പാര്‍ട്ടിയാണ് വലുതെന്ന് യോഗേന്ദ്ര യാദവ്. ആം ആദ്‌മി പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്തിലാണ് യോഗേന്ദ്ര യാദവ് ഇക്കാര്യം വ്യക്തമാക്കുന്നത്. യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ചേര്‍ന്നാണ് എ എ പി പ്രവര്‍ത്തകര്‍ക്ക് കത്ത് എഴുതിയിരിക്കുന്നത്.
ഇതിനിടെ, മഹാരാഷ്‌ട്രയില്‍ നിന്നുള്ള മുതിര്‍ന്ന എ എ പി നേതാവ് അഞ്ജലി ദമാനിയ ആം ആദ്‌മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ തത്വങ്ങളില്‍ ആകൃഷ്‌ടയായാണ് താന്‍ പാര്‍ട്ടിയില്‍ എത്തിയതെന്നും അല്ലാതെ കുതിരക്കച്ചവടത്തിന് അല്ലെന്നും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു കൊണ്ട് അവര്‍ പറഞ്ഞു.
താന്‍ പുറത്തുപോവുകയാണ്. ആം ആദ്‌മി പാര്‍ട്ടിയിലെ അസംബന്ധങ്ങളിലേക്ക് ഇനി താന്‍ വരികയില്ലെന്നും അവര്‍ വ്യക്തമാക്കി.
അഞ്ജലി ധമാനിയ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ഉടനെയാണ് പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും തങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് കത്ത് അയച്ചിട്ടുണ്ടെന്ന് പറഞ്ഞത്.
ആം ആദ്‌മിയിലെ എല്ലാ നേതാക്കളോടും പാര്‍ട്ടി വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കി.