അഞ്ച് ദയാഹര്‍ജികള്‍ രാഷ്ട്രപതി തള്ളി

വ്യാഴം, 4 ഏപ്രില്‍ 2013 (09:36 IST)
PRO
PRO
ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത ഏഴ് കേസുകളിലെ ദയാഹര്‍ജികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തീര്‍പ്പാക്കി. അഞ്ച് ദയാഹര്‍ജികള്‍ അദ്ദേഹം തള്ളി. മറ്റ് രണ്ട് പേരുടേത് ജീവപര്യന്തമാക്കി കുറയ്ക്കുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനയിലെ എഴുപത്തിരണ്ടാം വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി ദയാഹര്‍ജികള്‍ തീര്‍പ്പാക്കിയത്.

1986 ഓഗസ്റ്റ് 17ന് ഒരു കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുര്‍മീത് സിംഗ്, 1993ല്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും അവളുടെ കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തുകയും ചെയ്ത ധര്‍പമാല്‍ എന്നിവരുടെ ദയാഹര്‍ജികള്‍ തള്ളി. ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളില്‍ ഇറങ്ങിയപ്പോഴാണ് ധര്‍പമാല്‍ കൊലപാതകങ്ങള്‍ നടത്തിയത്.

മുന്‍ ഹരിയാന എംഎല്‍എയുടെ മകള്‍ സോണിയ, ഭര്‍ത്താവ് സഞ്ജീവ് എന്നിവര്‍ എട്ട് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിലെ ദയാഹര്‍ജിയും തള്ളി. 2001ലായിരുന്നു ഈ സംഭവം.

1989 ജുണില്‍ ബലാത്സംഗം ശേഷം കൊല നടത്തിയ കേസില്‍ കുറ്റക്കാരനായ സുന്ദര്‍ സിംഗ്, 2002ല്‍ ഭാര്യയേയും അഞ്ച് പെണ്മക്കളെയും കൊന്ന ഉത്തര്‍പ്രദേശുകാരന്‍ ജാഫര്‍ അലി എന്നിവരോടും രാഷ്ട്രപതി ദയ കാട്ടിയില്ല.

വെബ്ദുനിയ വായിക്കുക