അഖിലേഷ് യാദവ് അധികാരമേറ്റു

വ്യാഴം, 15 മാര്‍ച്ച് 2012 (17:19 IST)
PRO
PRO
ഉത്തര്‍പ്രദേശിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി സമാജ്വാദി പാര്‍ട്ടിയുടെ നേതാവ് അഖിലേഷ് യാദവ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 38-കാരനായ അഖിലേഷ് സംസ്ഥാനത്തിന്റെ മുപ്പത്തിമൂന്നാമത്തെ മുഖ്യമന്ത്രിയാണ്.

സംസ്ഥാനത്ത് അഴിമതി തടയുന്നതിനും ക്രമസമാധാനനില കുറ്റമറ്റതാക്കുന്നതിനുമാണ് പ്രഥമ പരിഗണനയെന്ന് അഖിലേഷ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ സംസ്ഥാന നിയമസഭാ കൗണ്‍സിലിലേക്കായിരിക്കും താന്‍ മത്സരിക്കുകയെന്ന് അഖിലേഷ് പറഞ്ഞു. വിധാന്‍ പരിഷത് അംഗമായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്.

പാര്‍ട്ടിയിലെ പല എംഎല്‍എമാരും സീറ്റ് ഒഴിഞ്ഞുതരാമെന്ന് തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് വേണ്ട. പ്രതീക്ഷകളോടെയാണ് അവരെ ജനം തെരഞ്ഞെടുത്തതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

English Summary: Akhilesh Yadav, son of Samajwadi Party chief Mulayam Singh Yadav, was on Thursday sworn in as the Chief Minister of Uttar Pradesh, the youngest-ever to hold the office.

വെബ്ദുനിയ വായിക്കുക