മഡോണയുടെ മുന്നില്‍ കാലവും കീഴടങ്ങുന്നു. 47 വയസു പിന്നിടുമ്പോഴും കൗമാരക്കാരിയുടെ പ്രസരിപ്പോടെ മഡോണ പോപ്പ് ആസ്വാദകരെ തന്നിലേയ്ക്ക് വലിച്ചടുപ്പിക്കുന്നു. കാലം കഴിഞ്ഞു എന്ന് മാധ്യമങ്ങള്‍ പറഞ്ഞു തുടങ്ങുമ്പോഴേയ്ക്കും മറ്റൊരു ആല്‍ബവുമായി മഡോണ എത്തുകയായി.
രണ്ടു കുട്ടികളുടെ മാതാവായ മഡോണ അംഗവടിവുകളില്‍ ഇന്നും യുവാക്കളെ ചുറ്റിയിടുന്നത് അദ്ഭുതമായി തോന്നാം. മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന മഡോണയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്തെന്ന് അവര്‍ വെളിപ്പെടുത്തുന്നു.
യോഗ, കൃത്യമായ വ്യായാമം, ആഹാര നിയന്ത്രണം ഇവയാണ് മഡോണയെ സജ-ീവമാക്കി നിലനിര്‍ത്തുന്ന പ്രധാന ഘടകം. മഡോണയുടെ ആകാരഭംഗിയും പ്രസരിപ്പും പെണ്‍കുട്ടികളില്‍ അസൂയ ഉണര്‍ത്തുന്നുവെന്ന് മാധ്യമങ്ങള്‍ വാഴ്ത്തുകയും ചെയ്യുന്നു.
അതിനുള്ള ഒടുവിലത്തെ ഉദാഹരണം ഇതാ. ഗുഡ് ഹൗസ് കീപ്പിംഗ് മാഗസിന് നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ഏറ്റവും നന്നായി വസ്ത്രധാരണം ചെയ്യുന്ന യുവതിയായി തെരഞ്ഞെടുക്കപ്പെട്ടത് മഡോണയാണ്. സുന്ദരിയായ മഡോണ ട്രെന്‍ഡുകള്‍ സൃഷ്ടിക്കുന്നതിലും മുന്‍പന്തിയിലാണെന്ന് ഫാഷന്‍ ലോകം വിലയിരുത്തുന്നു.
1958 ഓഗസ്റ്റ് 16ന് യു എസില്‍ ജ-നിച്ച മഡോണ ലൂയിസ് വെറോണിക്ക കുട്ടിക്കാലം മുതല്ക്കേ നൃത്തത്തിലും നാടകത്തിലും തത്പരയായിരുന്നു. 1977 ല്‍ പ്രസിദ്ധ കോറിയോഗ്രാഫര്‍ അല്വിന് അയ്ലിയുടെ ശിക്ഷണത്തില്‍ മികവു തെളിയിച്ച മഡോണ തുടര്‍ന്ന് മോഡലിംഗിലില് ശ്രദ്ധ കേന്ദ്രീകരിച്ചു. രണ്ടുവര്‍ഷത്തിനു ശേഷം ഫ്രാന്‍സില്‍ ഡിസ്കോ ഗായകന് പാട്രിക് ഹെര്ണാണ്ടസുമൊത്ത് മഡോണ വേദി പങ്കിട്ടു.
അവിടെ മഡോണ ഡാന്‍ ഗില്‍ റോയിയെ കണ്ടു മുട്ടി. യു എസിലേയ്ക്കു മടങ്ങിയ അവര്‍ "ബ്രേക്ക് ഫാസ്റ്റ്' ക്ളബിനു രൂപം നല്കി. 1980 ല്‍ സ്റ്റീവ് ബ്രേയുമായി ചേര്‍ന്ന് മഡോണ " എമ്മി' രൂപീകരിച്ചു.
1982 ല്‍ ന്യൂ യോര്‍ക്കിലെ ഡിസ്ക് ജേ-ാക്കിയായ മാര്‍ക്ക് കാമിന്സുമായി ചേര്‍ന്ന് മഡോണ പുറത്തിറക്കിയ "എവരിബഡി' തരംഗമായി. തുടര്‍ന്നു വന്ന "ഹോളിഡെ' മഡോണയെ പോപ്പ് സംഗീതത്തിന്റെ മുഖ്യധാരയിലെത്തിച്ചു. "ഹോളിഡെ' പകര്‍ന്നു നല്കിയ ആവേശം മഡോണ ഇന്നും കൈമോശം വരാതെ കാത്തു സൂക്ഷിക്കുന്നു.
1984ല്‍ മഡോണയുടേതായി പുറത്തുവന്ന "ലൈക്ക് എ വെര്ജ-ിന്' യു. എസ്. ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തി. മഡോണ പ്രേക്ഷകര്‍ക്കു സമ്മാനിച്ച "മെറ്റീരിയല്‍ ഗേള്‍' വ്യത്യസ്ത ദൃശ്യാനുഭവവുമായി.
ലോകമെമ്പാടും ആരാധകരെ നേടിയ മഡോണയുടെ സംഗീത സംരംഭങ്ങള്‍ ഹിറ്റുകളായി. ക്രേസി ഫോര്‍ യു, ഡ്രസ് യു അപ്പ്, ട്രൂ ബ്ളു, ഓപ്പണ്‍ യുവര്‍ ഹാര്‍ട്ട്, ഹൂ ഈസ് ദാറ്റ് ഗേള്‍, റേ ഓഫ് ലൈറ്റ്, ദി നെക്സ്റ്റ് ബെസ്റ്റ് തിംഗ്, അമേരിക്കന്‍ ലൈഫ് തുടങ്ങിയവ അവയില്‍ ചിലതു മാത്രം.
1980 ല്‍ "എ സേര്ട്ടന് സാക്രിഫൈസ് ' എന്ന ചിത്രത്തില്‍ അപ്രധാന വേഷത്തില്‍ മഡോണ മുഖം കാട്ടി. 1985 ല്‍ "ഡെസ്പറേറ്റ്ലി സീക്കിംഗ് സൂസന്', 1986 ല്‍ "ഷാംഗ്ഹായി സര്‍പ്രൈസ്' എന്നീ ചിത്രങ്ങളിലും മഡോണ അഭിനയിച്ചു.
1990 ല്‍ വാറന്‍ ബീറ്റിയുമൊത്ത് അഭിനയിച്ച "ഡിക് ട്രേസി' ഡോളറുകള്‍ വാരിക്കൂട്ടി. വോഗ്, ജ-സ്റ്റിഫൈ മൈ ലവ്, റെസ് ക്യൂ മീ എന്നീ ചിത്രങ്ങളും ബോക്സ് ഓഫീസില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. മഡോണയുടെ സുന്ദരശരീരം പ്രേക്ഷകരെ മറ്റൊരു ലോകത്തെത്തിച്ചു.
1996 ഒക്ടോബര്‍ 14 ന് മഡോണ അമ്മയായി. 2000 ഡിസംബര്‍ 22ന് ഗൈ റിച്ചിയുമായി മഡോണയുടെ വിവാഹവും നടന്നു. ഗൈ റിച്ചിയുമായി സന്തുഷ്ട കുടുംബബന്ധം നയിക്കുമ്പോഴും മഡോണയെ ദുഖിപ്പിക്കുന്ന ഒന്നുണ്ട്: ഭൂതകാലം. വാറന്‍ ബീറ്റിയും ഡെന്നീസ് റോഡ്മാനുമായുള്ള പ്രണയവും പ്രണയഭംഗവുമൊക്കെ മഡോണയെ ഇപ്പോഴും അലട്ടുന്നു. തന്റെ സ്വാര്‍ത്ഥത പലരുടെയും ജ-ീവിതത്തില്‍ കറുത്തപാട് അവശേഷിപ്പിക്കുന്നുവെന്ന് മഡോണ തുറന്നു സമ്മതിച്ചു.
കബ്ബാല മതത്തില്‍ ചേരുന്നുവെന്ന് അടുത്തയിടെ മഡോണ പ്രഖ്യാപിച്ചു. ഒപ്പം എസ്തര് എന്ന പേരും അവര്‍ സ്വീകരിച്ചു. ജ-ൂതമതത്തിന്റെ യോഗാത്മക കാഴ്ചപ്പാടുകളുള്ള വിഭാഗമാണ് കബ്ബാല. മഡോണയുടെ മതംമാറ്റം ഉയര്‍ത്തുന്ന ഭീഷണി കത്തോലിക്കാ വൈദികപ്രമുഖര്‍ വത്തിക്കാനില്‍ അടിയന്തരയോഗം ചേര്‍ന്ന് വിലയിരുത്തി.
മഡോണയുടെ ഗാനങ്ങളുടെ പേരില്‍ മുമ്പ് വത്തിക്കാന്‍ കടുത്തവിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. വീണ്ടും മഡോണ സഭയുടെ കണ്ണിലെ കരടായിരിക്കുന്നു.മഡോണയാവട്ടെ, വിവാദങ്ങളൊന്നും കണക്കിലെടുക്കാതെ ആഗസ്റ്റ് മധ്യത്തില്‍ "റീ ഇന്വെന്ഷ'നിലൂടെ യൂറോപ്യന്‍ ജ-നതയെ വശീകരിക്കുകതന്നെ ചെയ്തു