വിവാദങ്ങളുണ്ടാക്കാന്‍ മിടുക്കനാണ് ബോളിവുഡ് മാസ്റ്റര്‍ ഡയറക്ടര്‍ രാം ഗോപാല്‍ വര്‍മ. ദിനംപ്രതി അദ്ദേഹം നടത്തുന്ന വാചകക്കസര്‍ത്തുകള്‍ വിവാദങ്ങളായി മാറുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലും കുറിക്കുന്ന നോട്ടുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നു.
എ ആര്‍ റഹ്‌മാനെക്കുറിച്ച് ആര്‍ ജി വി നടത്തിയ ഒരു നിരീക്ഷണം സ്ക്രീന്‍ മാഗസിനില്‍ വായിക്കാം. റഹ്‌മാനൊപ്പം ജോലി ചെയ്യണമെങ്കില്‍ അപാരമായ ക്ഷമയുണ്ടാകണമെന്ന് അതില്‍ രാമു പറയുന്നു.
“എ ആര്‍ റഹ്‌മാനൊപ്പം ജോലി ചെയ്യണമെങ്കില്‍ നിങ്ങള്‍ വലിയ ക്ഷമയുള്ളവരായിരിക്കണം. അദ്ദേഹം അദ്ദേഹത്തിന്‍റേതായ താളത്തിലാണ് ജോലി ചെയ്യുന്നത്. എന്നാല്‍, കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. റഹ്‌മാന്‍, അദ്ദേഹത്തിന്‍റെ മന്ദതാളം ഇഷ്ടപ്പെടുന്നു. എനിക്ക് ക്ഷമ തീരെയില്ല. രംഗീലയ്ക്കും, ദൌഡിനും ശേഷം ഞാനും റഹ്‌മാനും ഒരുമിക്കാത്തതിന് കാരണവും അതാണ്. രംഗീല നന്നായി വന്നു. ദൌഡ് ഏറ്റില്ല” - രാം ഗോപാല്‍ വര്‍മ പറയുന്നു.
വാല്‍ക്കഷണം: അടുത്തകാലത്ത് രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ നനഞ്ഞ പടക്കങ്ങളായി. കോണ്‍ട്രാക്ട്, അഗ്യാത്, രണ്‍, രക്തചരിത്ര1, രക്തചരിത്ര2, നോട്ട് എ ലവ് സ്റ്റോറി, ഡിപ്പാര്‍ട്ടുമെന്‍റ് തുടങ്ങി എല്ലാ സിനിമകളും പരാജയമായി. എന്തായാലും രംഗീല പോലെ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ് ഇപ്പോള്‍ ആര്‍ ജി വി പറയുന്നത്. ആ ചിത്രത്തിലൂടെ രാമുവും എ ആര്‍ റഹ്‌മാനും വീണ്ടും ഒന്നിക്കുമോ എന്ന് കാത്തിരിക്കുകയാണ് ബോളിവുഡ്.