സാഹിത്യം ജീവിതമാക്കിയ ഹെമിംഗ്‌വേ

ഇരുപതാം നൂറ്റാണ്ടില്‍ ചിന്താപരമായി ഏറെ സ്വാധീനം ചെലുത്തിയ അമേരിക്കന്‍ എഴുത്തുകാരനാണ് ഏണസ്റ്റ് ഹെമിംഗ്‌വേ . അവിരാമായി തുടര്‍ന്ന അദ്ദേഹത്തിന്‍റെ സാഹിത്യജീവിതം വ്യക്തിജീവിതത്തെക്കുറിച്ച് അറിവു നല്‍കുന്നതാണ്.

ആത്മസംയമനവും സദാചാരശുദ്ധിയും സര്‍വ്വം സഹിഷ്ണുതയുമാണ് പരമനന്മയെന്ന് വിശ്വസിച്ചിരുന്ന ഹെമിംഗ് വേ മരണത്തിന്‍റെയും യുദ്ധങ്ങളുടെയും കഥകളാണ് ഏറെ എഴുതിയത്.

പുലിസ്റ്റര്‍ പ്രൈസ് ജേതാവായ ഹെമിംഗ് വേ 1899 ജൂലൈ 21 ന് ഇല്ലിനോയിഡിലെ ഓക്പാര്‍ക്കിലാണ് ജനിച്ചത്. ജീവിതത്തില്‍ സാക്ഷ്യം വഹിച്ച രണ്ട് ലോകമഹാ യുദ്ധങ്ങളും സ്പാനിഷ് സിവില്‍ വാറും അദ്ദേഹത്തിന്‍റെ സാഹിത്യ ജീവിതത്തില്‍ ഏറെ പ്രതിഫലിച്ചിട്ടുണ്ട്.

ഹെമിംഗ് വേയുടെ കൃതികളില്‍ രണ്ട് തരത്തിലുള്ള കഥാപാത്രങ്ങളുണ്ട്. ആദ്യകാല കൃതികള്‍ പ്രബലമായ കഥാപാത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിലെ അനുഭവങ്ങളില്‍ മനസ്സ് പതറപ്പെട്ട ഇത്തരം കഥാപാത്രങ്ങള്‍ മാനസികമായി അകന്നിരുന്നെങ്കിലും വൈകാരികമായി ദരിദ്രരുമായിരുന്നു.

ഇത്തരം കഥാപാത്രങ്ങളോടുള്ള പ്രതികരണമെന്ന നിലയ്ക്ക് രണ്ടാം ഘട്ടത്തിലെ കഥാപാത്രങ്ങള്‍ സാധാരണക്കാരും, എല്ലാം തുറന്നു പറയുന്ന, വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന ഒറ്റയൊറ്റ വ്യക്തിത്വങ്ങളായിരുന്നു.


1951 ല്‍ ക്യൂബയില്‍ വച്ചെഴുതുകയും 1952 ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത "ഓള്‍ഡ് മാന്‍ ആന്‍റ് ദ സീ' എന്ന കൃതിക്കാണ് പുലിസ്റ്റര്‍ പ്രൈസ് ലഭിച്ചത്.

ക്യൂബന്‍ മുക്കുവനായ ഗ്രിഗോറിയോ ഫുയെന്‍റസിന്‍റെ ജീവിതവുമായി ബന്ധമുള്ള ഈ കൃതിയാണ് ഹെമിംഗ് വേക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തതും. വൃദ്ധനായ സാന്‍റിയാഗൊ എന്ന മുക്കുവന്‍റെ ആത്മസംഘര്‍ഷത്തിന്‍റെ കഥയാണ് ഇതില്‍ പറയുന്നത്.

1950 ല്‍ പ്രസിദ്ധീകരിച്ചിരുന്ന "ഫോര്‍ ഹൂം ദ ബെല്‍ ടോല്‍സ്' എന്ന കൃതി അത്ര ശ്രദ്ധിക്കപ്പെടാത്ത വിരസമായ നോവലാണ്.

1950 ല്‍ തന്നെ പുറത്തിങ്ങിയ "എക്രോസ് ദ് റിവര്‍ ആന്‍റ് ഇന്‍റൂ ദ ട്രീസ്' എന്ന കൃതിയെ വിമര്‍ശകന്മാര്‍ ഹാസ്യാനുകരണമായി തരം താഴ്ത്തി. ഹെമിംഗ് വേ "സീ ബുക്ക്' എന്ന് വിശേഷിപ്പിച്ച "ഓള്‍ഡ് മാന്‍ ആന്‍റ് ദ സീ' 1952 ല്‍ ആദ്യമായി ലൈഫ് മാഗസിനില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ രണ്ട് ദിവസം കൊണ്ട് ധാരാളം കോപ്പികള്‍ വിറ്റഴിഞ്ഞു. അദ്ദേഹത്തിന്‍റെ മാസ്റ്റര്‍ പീസായി കണക്കാക്കുന്നതും ഈ പുസ്തകമാണ്.

സാഹസികജീവിതം ഇഷ്ടപ്പᅲടുന്ന ഹെമിംഗ് വേ ലോകമഹായുദ്ധങ്ങളില്‍ പങ്കെടുത്തിരുന്നു. ജീവിതകാലം മുഴുവനും വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഹെമിംഗ് വേയ്ക്ക് മാതഹാരിയുമായുള്ള പ്രണയബന്ധത്തിന്‍റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നു. പിന്നീട് അവരെ തന്‍റെ മൂന്നാം ഭാര്യയായി സ്വീകരിച്ചു.

ഒന്നാം ലോകമഹായുദ്ധത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആര്‍ഡിറ്റിലെത്തിയപ്പോള്‍ അവിടെ വച്ചാണ് അവരെ പരിചയപ്പെടുന്നത്. മദ്യത്തിനടിമപ്പെട്ട അദ്ദേഹം ജീവിതനൈരാശ്യം മൂലം 1961 ജൂലൈ രണ്ടിന് ആത്മഹത്യ ചെയ്തു.

വെബ്ദുനിയ വായിക്കുക