സ്വാതന്ത്ര്യ സമരസേനാനി എന്ന നിലയില്‍ മദിരാശി, കോഴിക്കോട്, കോട്ടയം, കൊല്ലം, തിരുവന്തപുരം ജില്ലകളില്‍ തടവില്‍ കിടന്നു.
ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് - മോഡല്‍ തീവ്രവാദ സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുകയും സംഘടനയുടെ മുഖപത്രമായി 'ഉജ്ജീവനം' എന്നൊരു വാരിക നടത്തുകയും ചെയ്തു. പിന്നീട് വാരിക കണ്ടു കെട്ടി.
കണക്കപ്പിളള, ട്യൂഷന്‍ മാസ്റ്റര്‍, കൈനോട്ടക്കാരന്‍, പാചകക്കാരന്‍, മില്‍ തൊഴിലാളി, ലൂം ഫിറ്റര്‍, മോട്ടോര്‍ വര്‍ക്ഷോപ്പിലെ ഗേറ്റ് കീപ്പര്‍, ന്യൂസ്‌പേപ്പര്‍ ബോയ്, ഹോട്ടല്‍ത്തൊഴിലാളി, മാജിക്കുകാരന്റെ അസിസ്റ്റന്റ്, പഴക്കച്ചവടക്കാരന്‍, പ്രൂഫ് റീഡറുടെ കോപ്പി ഹോള്‍ഡര്‍, ഹോട്ടല്‍ നടത്തിപ്പുകാരന്‍, കപ്പലിലെ ഖലാസി, ചായപ്പണിക്കാരന്‍, കമ്പൗണ്ടര്‍ - ഹോമിയോപ്പതി, സ്‌പോര്‍ട്‌സ്, ഗുഡ്‌സ് ഏജന്റ്, ബുക്ക് സ്റ്റാള്‍ ഓണര്‍, മൂന്ന് ആഴ്ച്ചപ്പതിപ്പുകളുടെ പത്രാധിപര്‍ - ഏറ്റെടുക്കാത്ത ജോലികള്‍ ഒന്നുമില്ലായിരുന്നു.