മരണത്തിലേക്കുള്ള ചെക്കോവിന്‍റെ യാത്ര

2007 ജൂലൈ 14ന് ആന്‍റണ്‍ ചെക്കോവ് മരിച്ചിട്ട് നൂറ്റി മൂന്ന് വര്‍ഷം തികഞ്ഞു.

അദ്ദേഹം ഇപ്പോഴും, നമുക്കരികില്‍, നമ്മുടെ സാഹിത്യ വര്‍ത്തമാനങ്ങളില്‍ ഇടപെട്ടുകൊണ്ട് സജീവമായി നില്ക്കുന്നു. അക്ഷരങ്ങളെ പ്രാണസഖിയായി സ്വീകരിച്ചുകൊണ്ടുള്ള ചെക്കോവിനെക്കുറിച്ചുള്ള ലേഖന പരമ്പരയുടെ അവസാന ഭാഗമാണിത്.

മരണത്തിലേക്കുള്ള യാത്ര

മോസ്കോയില്‍ നിന്നും തിരിച്ചെത്തിയ ചെക്കോവിനു ഡോക്ടര്‍മാരുടെ കര്‍ശനമായ ആജ്ഞയെ അനുസരിക്കേണ്ടതായി വന്നു. ഓള്‍ഗയുമൊത്ത് ചെക്കൊവ് ചികിത്സക്കായി ജര്‍മ്മനിയിലെ ബാദന്‍വെയിലറിലേക്കുതിരിച്ചു. രോഗത്തിനു കീഴടങ്ങിക്കൊണ്ടുള്ള യാത്ര.

ബാദെന്‍വെയിലറിലെ ചികിത്സ ചെക്കോവിന്‍റെ രോഗത്തില്‍ സാരമായമാറ്റം ഉണ്ടാക്കി എന്നു തോന്നിച്ചു. എന്നാല്‍ ഒരു ഹൃദയാഘാതം എല്ലാം മാറ്റിമറിച്ചു. രോഗം വഷളായി. വീണ്ടും ഉണ്ടായ ഒരു ഹൃദയാഘാതത്തിലൂടെ മരണം ചെക്കോവിനോട് അടുക്കുകയായിരുന്നു.

ജൂലൈ 14 പ്രഭാതം. ചെക്കോവ് മരണത്തിന്‍റെ വരവ് ആസ്വദിക്കുകയായിരുന്നു. ഭര്‍ത്താവിന്‍റെ ഓരോചലനവും സൂഷ്മം നിരീക്ഷിച്ച് ഓള്‍ഗ അരികില്‍.

ജീവന്‍ ശരീരത്തില്‍ നിന്നും മെല്ല,മെല്ലെ വേര്‍പെടുന്നു.ചെക്കോവ് ഒട്ടും പതറിയില്ല. കീഴടങ്ങലിന്‍റെ സുഖം. അതുവരെ എഴുതാത്ത ഒരു കഥ ചെക്കോവ് മനസിന്‍റെ താളുകളില്‍ കുറിക്കുകയായിരുന്നു.

കഠിനമായ ശ്വാസ തടസം അദ്ദേഹത്തിനു അനുഭവപ്പെട്ടു. ഓള്‍ഗ പരിഭ്രാന്തിയോടെ ഡോക്ടര്‍ക്കായി ആളയച്ചു. ചെക്കോവിന്‍റെ ഹൃദയമിടിപ്പ് കുറഞ്ഞുവന്നു. ഓള്‍ഗ ചെക്കോവിന്‍റെ ഹൃദയത്തില്‍ കൈയമര്‍ത്തുകയും തടവുകയും ചെയ്തു.

എന്‍റെ ശൂന്യമായ ഹൃദയത്തിനു ഇനി ഇതിന്‍റെ ആവശ്യമില്ല ചെക്കോവിന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു. ഡോക്ടര്‍ എത്തി . അദ്ദേഹത്തിനു എന്തെങ്കിലും ചെയ്യാനാവും മുമ്പെ അവസാനവാക്കുകള്‍ ചെക്കോവില്‍ നിന്നും അടര്‍ന്നു വീണു. ഞാന്‍ മരിക്കുകയാണ്. ഏതാനും സെക്കന്‍റുകള്‍. തൂലികയിലെ അവസാന തുള്ളി മഷിയും പെയ്തൊഴിഞ്ഞു.

പ്രത്യേകപേടകത്തിലാക്കി ചെക്കോവിന്‍റെ മൃതദേഹം റഷ്യയിലേക്കുകൊണ്ടുപോയി. ആ പേടകത്തില്‍ ഇങ്ങനെ കുറിച്ചിരുന്നു -ഓയിസ്റ്റേഴ്സ്(ഒരാള്‍ ആഗ്രഹിക്കുന്നതെല്ലാം ഉള്‍ക്കൊള്ളുന്നത്.....)

ചെക്കോവിന്‍റെ പ്രധാന കഥകളും നാടകങ്ങളും

കഥകള്‍

എ നൗട്ടി ബോയി, എ സ്ളാന്‍ഡര്‍(1883), ഔട്ട് ഓഫ് സോര്‍ട്ട്(1884), ദി കുക്ക് വെഡ്ഡിംഗ്, സ്മോള്‍ ഫ്രെ, എ ഹോഴ്സി നെയിം, സോറോ(1885), മിസറി, ദി കോറസ് ഗേള്‍, എ ട്രിഫ്ളിംഗ് ഒക്കുറന്‍സ്, എ നൈറ്റ്മെയര്‍, എ ജന്‍റില്‍മാന്‍ ഫ്രണ്ട്, ഈസ്റ്റര്‍ ഈവ്, ദി റിക്വീം, ഗ്രിഷ, വാന്‍ക, ആന്‍ ഇന്‍സിഡന്‍റ്(1886)

ഇവാന്‍ മാത്വെയിച്ച്, എ ജോക്ക്, പാനിക് ഫിയേഴ്സ്, ദി മിര്‍, ഓണ്‍ ദി റോഡ്, ദി ഒറേറ്റര്‍, എ ട്രിവിയല്‍ ഇന്‍സിഡന്‍റ്, ദി ടെലഫോണ്‍, ബ്ളിസ്(?), ദി ഫാദര്‍ ഓഫ് എ ഫാമിലി(?), എ മാറ്റ്അര്‍ ഓഫ് ക്ളാസിക്(?)ദി സേഫ്റ്റി മാച്ച്(?), എ ലേഡീസ് സ്റ്റോറി, ചാംബൈന്‍, ദി ലെറ്റര്‍, എ ട്രാന്‍സ്ഗ്രെഷന്‍, എ ഫാദര്‍, ഇന്‍ ദി കോച്ച്-ഹൗസ്, ബാഡ് വെതര്‍, ദി കാറ്റില്‍ ലീഡേഴ്സ്, ഇന്‍ പാഷന്‍ വീക്ക്, ദി ലോട്ടറി ടിക്കറ്റ്, ഷ്രോവ് ടൂസ്ഡെ, ദി ബോയി, വെറോട്ച്ക, വൊളോദി, സിനോട്ച്ക(1887), സ്ളീപ്പി, ദി,ബ്യൂട്ടീസ്, ദി ഷൂ മേക്കര്‍ ആന്‍റ് ദി ഡെവിള്‍(1888), എ നേര്‍വസ് ബ്രേക്ക് ഡൗണ്‍, ദി ബെറ്റ്(1889)

ഇന്‍ എക്സൈല്‍, ആഫ്റ്റര്‍ ദി തീയേറ്റര്‍, വാര്‍ഡ് നമ്പര്‍.6, ദി ഗ്രാസ് ഷോപ്പര്‍(1892), റോത്സ്ചൈല്‍ഡ് ഫിഡില്‍, ദി സ്റ്റുഡന്‍റ്, ദി ഹെഡ് ഗാര്‍ഡനേഴ്സ് സ്റ്റോറി, ദി ബ്ളാക്ക് മോങ്ക്, അറ്റ് എ കണ്‍ട്രി ഹൗസ്(1894), ദി മര്‍ഡര്‍(1895), ദി സ്കൂള്‍ മിസ്ര്സസ്, ദി സാവേജ്(1897), ഗൂസ് ബെറീസ്, അയോണിച്ച്(1898), ദി ഡാര്‍കിംഗ്, ലേഡി വിത്ത് ലാപ്ഡോഗ്, ഓണ്‍ ഒഫീഷ്യല്‍ ഡ്യൂട്ടി(1899), അറ്റ് ക്രിസ്മസ് ടൈം(1900), ദി ബിഷപ്പ്(1902), ദി ബെട്രോത്ത്ഡ്(1903)

നാടകങ്ങള്‍

മിസറി(1886), ദി സ്കൂള്‍ മാസ്റ്റര്‍(1886), ഇവാനോവ്(1887), എനിമീസ്(1887), ആന്‍ അറ്റാക്ക് ഓഫ് നെര്‍വസ്(1888), ദി പ്രൊപ്പോസല്‍, ദി ബിയര്‍(1888), ദി വെഡ്ഡിംഗ്, വുഡ് ഡെമോണ്‍(1889), ഗുസേവ്(1890), ദി ഡ്യുവല്‍, ദി ആനിവേഴ്സറി(1891), എ ബോറിംഗ് സ്റ്റോറി, വാര്‍ഡ് 6(1892), ദി സീഗള്‍(1895), അങ്കിള്‍വാന്യ(1896), എ ഡോക്ടേഴ്സ് വിസിറ്റ്(1898), അയനോയിച്ച്(1898), ത്രീ സിസ്റ്റേഴ്സ്(1899), ദി ചെറി ഓര്‍ച്ചാഡ്(1903)

വെബ്ദുനിയ വായിക്കുക