പൊന്‍‌കുന്നം വര്‍ക്കിയെ ഓര്‍ക്കുമ്പോള്‍

മലയാള സാഹിത്യത്തിലെ നിഷേധിയായിരുന്ന പൊന്‍കുന്നം വര്‍ക്കിയുടെ തൊണ്ണൂറ്റേഴാം പിറന്നാളാണ് ജൂലൈ 1ന് ആ തീജ്വാല അണഞ്ഞുവെങ്കിലും ആപ്രഭ
file  
പൂരം ഉടനെ കെട്ടടങ്ങുകയില്ല.

ശബ്ദിക്കുന്ന കലപ്പ എന്ന ഒരു കഥ മാത്രം മതി മലയാളം എന്നും വര്‍ക്കിയെ സ്മരിക്കാന്‍. ജീവിതത്തിന്‍റെ നിഷേധഭാവം കഥകളിലും പകര്‍ന്നപ്പോള്‍ മലയാളത്തിന് നട്ടെല്ലുള്ള കുറെ കഥകള്‍ ലഭിച്ചു.

എടത്വ കടപ്പുറത്ത് വര്‍ക്കിയുടെ മകനായി ജനിച്ച വക്കച്ചനാണ് പിന്നീട് പൊന്‍കുന്നം വര്‍ക്കി എന്നറിയപ്പെട്ടത്. മലയാളം ഹയറും വിദ്വാനും പാസായ ശേഷം അധ്യാപകനായി. 1939 ല്‍ തിരുമുള്‍ക്കാഴ്ചയെന്ന ഗദ്യകവിതയെഴുതിക്കൊണ്ടാണ് സാഹിത്യ രംഗത്തെത്തിയത്. ഈ കൃതിക്ക് മദ്രാസ് സര്‍വ്വകലാശാലയുടെ സമ്മാനം ലഭിച്ചു.

അന്ധവിശ്വാസത്തിനും പുരോഹിത പ്രമാണിത്തത്തിനും എതിരായി കഥകളെഴുതി 'ധിക്കാരി' എന്ന് പേര് കേള്‍പ്പിച്ചെങ്കിലും മലയാളിയുടെ ഉള്ളില്‍ വര്‍ക്കിക്കുള്ള സ്ഥാനം ഉറച്ചതാണ്. മന്ത്രിക്കെട്ട്, ശബ്ദിക്കുന്ന കലപ്പ എന്നിവയാണ് ഏറെ പ്രശസ്തിയും വിവാദവുമുണ്ടാക്കിയ കഥകള്‍.

ഇരുപത് കഥാസമാഹാരങ്ങളും 12 നാടകങ്ങളും പ്രസിദ്ധപ്പെടുത്തി. കഥകള്‍ എഴുതിയതിന്‍റെ പേരില്‍ വര്‍ക്കിക്ക് ജോലി നഷ്ടപ്പെട്ടു. ദിവാന്‍ ഭരണത്തിനെതിരായ കഥകള്‍ എഴുതിയതിന് 1946ല്‍ ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ചു.

പുരോഗമന സാഹിത്യ സംഘടനയുടെ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.

സിനിമയ്ക്ക് വേണ്ടി തിരക്കഥകള്‍ ഏഴുതിയ പൊന്‍കുന്നം വര്‍ക്കി രണ്ടു ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്. പ്രേമ വിപ്ളവം, അള്‍ത്താര, ഇരുമ്പു മറ, ചലനം, സ്വര്‍ഗം നിണമണിയുന്നു, വിശറിക്കു കാറ്റു വേണ്ട, ജേതാക്കള്‍ എന്നീ നാടകങ്ങള്‍ രചിച്ചു. എന്‍റെ വഴിത്തിരിവ് എന്നത് പൊന്‍കുന്നം വര്‍ക്കിയുടെ ഏറെ പ്രശസ്തമായ ആത്മകഥയാണ്

വള്ളത്തോള്‍ പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്കാരം, പദ്മപ്രഭാ പുരസ്കാരം എന്നിവ ലഭിച്ചു.

വെബ്ദുനിയ വായിക്കുക