നോവലിന് തുടക്കമിട്ട അപ്പുനെടുങ്ങാടി

WDWD
മലയാളത്തിലെ ആദ്യത്തെ നോവല്‍ എന്നറിയപ്പെടുന്ന കുന്ദലതയുടെ കര്‍ത്താവ് റാവു ബഹാദൂര്‍ ടി.എം. അപ്പു നെടുങ്ങാടിയുടെ ചരമദിനമാണ് നവംബര്‍ അഞ്ച്.

ദീര്‍ഘദര്‍ശിയായ വ്യവസായ പ്രമുഖനും പേരെടുത്ത അഭിഭാഷകനുമായിരുന്നു. സാമൂതിതി രാജകുടുംബവുമായി ഉറ്റ ബന്ധമുണ്ടായിരുന്നു അപ്പുനെടുങ്ങാടിക്ക്. കേരളത്തിന് ആദ്യമായി വാണിജ്യ ബാങ്ക് - നെടുങ്ങാടി ബാങ്ക് - തുറന്നത് അദ്ദേഹമാണ്.

1866 ല്‍ കോഴിക്കോട്ടാണ് അപ്പുനെടുങ്ങാടി ജനിച്ചത്.

മലയാളത്തിന് അന്നുവരെ അന്യമായിരുന്ന നോവല്‍ എന്ന സാഹിത്യരൂപം അപ്പു നെടുങ്ങാടിയിലൂടെയാണ് ജനപ്രീതിയാര്‍ജിച്ചത്. 1887ലാണ് കുന്ദലത പുറത്തിറങ്ങുന്നത്.

ബി എ പാസ്സാവുകയും നിയമം പഠിക്കുകയും ചെയ്ത അപ്പുനെടുങ്ങാടി ഇംഗ്ളീഷ് സാഹിത്യത്തില്‍ പ്രചാരം സിദ്ധിച്ച നോവലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, 25-ാം വയസിലാണ് കുന്ദലത രചിക്കുന്നത്.

ഇംഗ്ളീഷ് പരിജ്ഞാനമില്ലാത്ത പിടിപ്പതു പണിയില്ലാതെ നേരം പോകാന്‍ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് ദോഷങ്ങളില്ലാത്ത ഒരു വിനോദോപാധി എന്നതായിരുന്നു അദ്ദേഹത്തിന്‍റെ രചനാലക്ഷ്യം.

മലയാളത്തിലെ ഒരു കൃതിക്ക് നോവല്‍ എന്ന പേരുകൊണ്ട് വരുന്നത് അപ്പുനെടുങ്ങാടിയാണ്. നോവല്‍സ് എന്ന ഇംഗ്ളീഷ് സാഹിത്യരൂപം പിന്തുടര്‍ന്നാണ് താന്‍ കഥയെഴുതിയതെന്ന് നെടുങ്ങാടി തന്നെ സമ്മതിക്കുന്നുണ്ട്.

കുന്ദലതയൊഴിച്ചാല്‍ അപ്പുനെടുങ്ങാടി പുസ്തകങ്ങള്‍ ഒന്നും എഴുതിയില്ലായെന്നത് അതിശയമായി തോന്നാം. 1888ല്‍ കോഴിക്കോട് വക്കീലായി ജോലിയാരംഭിക്കുകയും ക്ഷീര വ്യവസായ കമ്പനിയും നെടുങ്ങാടി ബാങ്കും ആരംഭിക്കുകയും ചെയ്തതു വഴി ഒരു വ്യവസായിയായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ വളര്‍ച്ച.

1933ല്‍ മരിക്കുന്നതുവരെ വിദ്യാവിനോദിനി, കേരള പത്രിക, മനോരമ തുടങ്ങിയ പത്രങ്ങളില്‍ എഴുതാറുണ്ടായിരുന്നു അദ്ദേഹം.

ഇരുപത് അധ്യായങ്ങളിലായി ചിട്ടപ്പെടുത്തിയ കുന്ദലതയില്‍ കലിംഗ, കുന്തള രാജ്യങ്ങളുമായും അവിടുത്തെ ജനവിഭാഗങ്ങളുമായും ബന്ധപ്പെട്ട കഥകളാണ് വിവരിക്കുന്നത്.

717 വര്‍ഷം പിന്നിട്ട കുന്ദലത മലയാളിക്ക് ചരിത്ര സ്മാരകം തന്നെയാണ്. ഇന്ദുലേഖ ഉള്‍പ്പടെ പിന്നീട് വന്ന നോവലുകള്‍ക്ക് മാര്‍"ദര്‍ശിയാണ് കുന്ദലത.

നോവലെന്ന സാഹിത്യരൂപം മലയാളത്തിന്‍റെ അവിഭാജ്യഘടകമാക്കാന്‍ കഴിഞ്ഞ അപ്പു നെടുങ്ങാടി ആദരവ് അര്‍ഹിക്കുന്നു.

കേരളത്തില്‍ ബാങ്കിംഗ് എന്ന സ്ഥാപനം തുടങ്ങിയതും അപ്പു നെടുങ്ങാടിയാണ്. 1899ന് തുടങ്ങിയ നെടുങ്ങാടി ബാങ്ക് നൂറു വര്‍ഷം തികച്ചു. പക്ഷെ ഇത് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചു.

വെബ്ദുനിയ വായിക്കുക