വൈറ്റമിനുകളും ഫൈബറും പൊട്ടാസിയവും മറ്റ് ധാതുക്കളുമെല്ലാം അടങ്ങിയ പഴമാണ് തണ്ണിമത്തൻ. വേനൽ കാലത്ത് ഏറെ ഗുണപ്രദം. നിർജ്ജലീകരണം ഇല്ലാതാക്കാൻ തണ്ണിമത്തന് കഴിയും. തണ്ണിമത്തൻ കഴിക്കുമ്പോള്‍ പലരും ചെയ്യുന്ന തെറ്റാണ് അതിന്റെ ചുവന്ന ഭാഗം കഴിച്ച് തൊണ്ടിനോട് ചേര്‍ന്ന വെള്ളഭാഗം ഒഴിവാക്കുന്നുവെന്നത്. ശരിക്കും ആ വെളുത്ത ഭാഗത്ത് ഏറെ ഗുണങ്ങളുണ്ട്.
ഈ വെളുത്ത ഭാഗത്ത് സിട്രുലിന്‍ എന്ന അവശ്യ പോഷണം അടങ്ങിയിട്ടുണ്ട്.
സിട്രുലിനെ ശരീരം അര്‍ജിനൈന്‍ എന്ന അമിനോ ആസിഡായി പരിവര്‍ത്തിപ്പിക്കും.