Health Tips: ആർത്തവ കാലത്തെ വേദനയ്ക്ക് പരിഹാരം ഈ ഭക്ഷണങ്ങൾ

നിഹാരിക കെ.എസ്

വ്യാഴം, 28 ഓഗസ്റ്റ് 2025 (13:28 IST)
ആർത്തവ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ ആകാത്തതാണ്. ശാരീരികമായ ബുദ്ധിമുട്ടുകളാൽ വലയുന്ന സമയം. ചിലർക്ക് മൂഡ് സ്വിങ്സ് പോലെയുള്ള അവസ്ഥകളും ഡിപ്രഷനും വരെ നേരിടേണ്ടി വരാറുണ്ട്. ആർത്തവ ദിനങ്ങൾ ചിലരെ ഭയപ്പെടുത്തുന്നത് ആ സമയത്തെ വേദന ഓർത്താണ്.
 
കൂടുതൽ പേർക്കും ഭയങ്കരമായ ശാരീരിക വേദന അനുഭവപ്പെടുന്ന സമയം കൂടിയാണ് ആർത്തവ കാലം. ചിലർക്ക് അത് സഹിക്കാൻ പറ്റാത്ത അത്രയും കടുത്ത നിലയിൽ ആയിരിക്കും. പലർക്കും പല രീതിയിലാണ് വേദന അനുഭവപ്പെടുക. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ചിലതൊക്കെ ഈ വേദന കുറയ്ക്കാൻ സഹായിക്കും.
 
കൊഴുപ്പുള്ള മത്സ്യം: നമ്മൾക്ക് ലഭിക്കുന്ന സാൽമൺ, അയല, മത്തി എന്നിവ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടങ്ങളാണ്. പ്രോസ്‌റ്റാഗ്ലാൻഡിൻ അളവ് കുറയ്ക്കാനും ഇവ സാധിക്കും. അതുവഴി വേദന ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കും. ഇവയിൽ അധികവും നമ്മുടെ നാട്ടിൽ ലഭ്യത കൂടിയ മത്സ്യങ്ങൾ തന്നെയാണ്.
 
വാഴപ്പഴം: പൊട്ടാസ്യവും വിറ്റാമിൻ ബി6ഉം കൂടുതലുള്ളതാണ് വാഴപ്പഴം, മാത്രമല്ല നാട്ടിൽ സുലഭവുമാണ്. പേശികളുടെ സങ്കോചങ്ങൾ നിയന്ത്രിക്കാനും, വയറു വീർക്കുന്നത് കുറയ്ക്കാനും, സെറോടോണിൻ ഉത്പാദനം വർധിപ്പിക്കാനും ഇത് സഹായിക്കും. ഒപ്പം ആർത്തവ സമയത്ത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും വാഴപ്പഴം നമുക്ക് സഹായകരമാവും.
 
നട്‌സ്: ബദാം, വാൽനട്ട്, ഫ്ളാക്‌സ് സീഡുകൾ, മത്തങ്ങ വിത്തുകൾ എന്നിവ രക്തയോട്ടം വർധിപ്പിക്കുകയും പേശികളെ വിശ്രമത്തിന് സഹായിക്കുകയും ഒക്കെ ചെയ്യുന്ന മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പുകളും നൽകുന്നു. ഫ്ളാക്‌സ് സീഡുകൾ ഈസ്ട്രജൻ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുകയും ഹോർമോൺ സ്ഥിരതയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. 
 
ഹെർബൽ ടീ: ചമോമൈൽ, ഇഞ്ചി ചായകളിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിസ്‌പാസ്മോഡിക് ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഗർഭാശയ പേശികളെ വിശ്രമിക്കാൻ സഹായിക്കാനും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. അല്ലാതെയുള്ള ആരോഗ്യ ഗുണങ്ങളും ഇത്തരം ആയുർവേദ ചായകൾക്ക് ഉണ്ടാവുമെന്നതാണ് മറ്റൊരു കാര്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍