ശകുന്തള ഗര്‍ഭിണിയായി

ചൊവ്വ, 7 ഡിസം‌ബര്‍ 2010 (15:21 IST)
അറുപത്കാരിയായ ശകുന്തള പതിവ് പരിശോധനയക്കായി ആശുപത്രിയിലെത്തിയപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഡോക്ടറില്‍ നിന്നറിഞ്ഞു.

ഇതിന്‍റെ ഞെട്ടല്‍ വിട്ടുമാറാതെ ശകുന്തള ഭര്‍ത്താവ് എഴുപത്തഞ്ച്കാരനായ ജോപ്പനെ ഫോണ്‍ ചെയതു പറഞ്ഞു,

“ഏടോ കിഴവാ താ‍ന്‍ കാരണം ഞാന്‍ പിന്നെയും ഗര്‍ഭിണിയായി”

ഒരു നിമിഷത്തെ നിശബ്ദ്ധതയക്ക് ശേഷം ജോപ്പന്‍റെ നേര്‍ത്ത് വിറങ്ങലിച്ച ശബ്ദം അങ്ങേ തലയക്കല്‍ നിന്ന് പുറത്ത് വന്നു,

“ആരാണ് സംസാരിക്കുന്നത് എനിക്ക് മനസിലായില്ലല്ലോ”

വെബ്ദുനിയ വായിക്കുക