മദ്യം കുടിക്കാതിരിക്കാന്‍

വെള്ളി, 3 ഡിസം‌ബര്‍ 2010 (11:35 IST)
ബാറിലിരുന്ന് മദ്യപിക്കുകയായിരുന്ന ജോപ്പന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ തന്‍റെ മദ്യം മറ്റാരും കട്ട് കുടിക്കാതിരിക്കാനായി അതില്‍ തുപ്പിയിട്ട് അക്കാര്യം ഒരു കടലാസില്‍ എഴുതി മദ്യഗ്ലാസിന് സമീപം വെച്ചു.

മൂത്രശങ്ക തീര്‍ത്ത് ജോപ്പന്‍ തിരിച്ചെത്തിയപ്പോള്‍ കടലാസില്‍ മറ്റ് ചില വരികള്‍ കൂടി എഴുതി ചേര്‍ത്തിരിക്കുന്നത് കണ്ടു. കടലാസെടുത്ത് ജോപ്പന്‍ വായിച്ചപ്പോള്‍ കണ്ട വരികള്‍,

“നിങ്ങള്‍ തുപ്പിയത് പോലെ ഞാനും ഇതില്‍ തുപ്പിയിട്ടുണ്ട്”

വെബ്ദുനിയ വായിക്കുക