അച്ഛന്‍റെ ബുദ്ധി

വെള്ളി, 3 ഡിസം‌ബര്‍ 2010 (11:36 IST)
ജംഗ്പംങ്കിയുടെ മകന്‍ ഛോട്ടാ ജംഗ്പങ്കി ഒരു ദിവസം അച്ഛനോട് ചോദിച്ചു,

അച്ഛനാണോ മക്കള്‍ക്കാണോ ബുദ്ധി കൂടുതല്‍ അച്ഛാ?

ജംഗ്പങ്കി: അത് അച്ഛനല്ലേ മോനേ പ്രായം കൂടുതല്‍ അതുകൊണ്ട് അച്ഛന് തന്നെയായിരിക്കും കൂടുതല്‍ ബുദ്ധിയും.

ഛോട്ടാ: എന്നാല്‍ ബുദ്ധിമാനായ അച്ഛന് ഇലക്ട്രിക്ക് ബള്‍ബ് കണ്ട്പിടിച്ചത് ആരാണെന്ന് അറിയാമോ?

ജംഗ്പങ്കി: പിന്നെ അറിയാതെ,എഡിസണ്‍

ഛോട്ടാ: അച്ഛന്‍മാര്‍ക്കാണ് ബുദ്ധി കൂടുതലെങ്കില്‍ പിന്നെ എന്തുകൊണ്ടാ എഡിസന്‍റെ അച്ഛന്‍ ബള്‍ബ് കണ്ടു പിടിക്കാത്തത്?

വെബ്ദുനിയ വായിക്കുക