ബന്ധനസ്ഥനായ സര്‍ദാര്‍ജി

Webdunia
ഒരു വീട്‌ കൊള്ളയടിക്കാന്‍ കയറിയവര്‍ കിടപ്പു മുറിയിലുണ്ടായിരുന്ന സ്ത്രീയെ പേടിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സര്‍ദാര്‍ജിയെ പിടിച്ചു തൂണില്‍ കെട്ടിയിട്ടു. അപ്പോള്‍ യുവതി പരിഭ്രാന്തിയോടെ കൊള്ളക്കാരോട്‌ പറഞ്ഞു: ദയവു ചെയ്ത്‌ അദ്ദേഹത്തിന്‍റെ കെട്ടഴിച്ചുവിടൂ. നിങ്ങള്‍ ചോദിക്കുന്നതെന്തും ഞാന്‍ തരാം, ഇത്‌ സത്യം.

കൊള്ളക്കാര്‍: ആ പൂതി കൈയിലിരിക്കട്ടെ. ഭര്‍ത്താവിനെ കെട്ടഴിച്ചുവിട്ടാല്‍ ഞങ്ങളെ പിടിച്ചങ്ങ്‌ അകത്താക്കാമെന്നായിരിക്കും വിചാരം.

ഇത്‌ കേട്ട്‌ നിന്ന സര്‍ദാര്‍ജി ദയനീയ സ്വരത്തില്‍: ഇല്ല, ഒരിക്കലുമില്ല, എത്രയും വേഗം എന്‍റെ കെട്ടഴിച്ചു വിടൂ, അല്ലെങ്കില്‍ ആകെ കുഴപ്പമാകും. അടുത്ത വീട്ടില്‍ താമസിക്കുന്ന ആളാണ്‌ ഞാന്‍.