ആറുമാസം കഴിഞ്ഞു വരാം

Webdunia
ചൊവ്വ, 8 ഫെബ്രുവരി 2011 (15:03 IST)
പുതുതായി ജോലി അന്വേഷിച്ചു വന്ന ചെറുപ്പക്കാരനോട്‌ ഓഫീസര്‍: ജോലിക്ക്‌ കയറി അഞ്ച്‌ മാസം വരെ 1000 രൂപാ വച്ച്‌ തരും. പിന്നീട്‌ ആറാം മാസം മുതല്‍ 1500 രൂപാ വച്ച്‌ തരാം, എന്താ സമ്മതമാണോ ?

ഉദ്യോഗത്തിനു വന്നയാള്‍: സാര്‍ ആറു മാസം കഴിഞ്ഞ്‌ 1500 രൂപാ വച്ച്‌ തരാമെന്നെല്ലേ പറഞ്ഞത്‌ ..?

ഓഫീസര്‍: അതേ...

ഉദ്യോഗാര്‍ത്ഥി: എങ്ങില്‍ പിന്നെ ഞാന്‍ ആറു മാസം കഴിഞ്ഞു വന്നാലും മതിയല്ലോ സാര്‍ !!