പ്രതികരണം ശുഷ്കമാവുന്നു: സച്ചിദാനന്ദന്‍

പുരോഗമന കവിയും സാഹിത്യകാരനും അധ്യാപകനും കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയുമായിരുന്ന സച്ചിദാനന്ദനുമായി ശ്രീഹരി നടത്തിയ അഭിമുഖം.

ഏതാനും ദിവസം മുമ്പു വരെ താങ്കള്‍ പാരീസിലായിരുന്നു.സാര്‍ത്രിന്‍റെ ഫ്രാന്‍സില്‍ നിന്ന് പുതിയ വിശേഷങ്ങള്‍ എന്തൊക്കെയാണ്?

നാലാം തവണത്തെ ഫ്രാന്‍സ് യാത്രയായിരുന്നു ഇപ്പോള്‍ നടത്തിയത്.പാരീസ് ബുക്ക് ഫെയറില്‍ ഞാന്‍ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു.അവിടെ ഞാന്‍ സംവാദങ്ങള്‍,അഭിമുഖങ്ങള്‍ എന്നിവയില്‍ പങ്കെടുത്തു.

ഫ്രഞ്ചുകാര്‍ ഇപ്പോള്‍ ഇന്ത്യന്‍ സാഹിത്യത്തെ ഗൗരവുമായി സമീപിക്കാന്‍ തുടങ്ങിയിരിക്കുന്നു.മുമ്പ് അവര്‍ കൂടുതല്‍ പ്രധാന്യം നല്‍കിയിരുന്നത് ചൈനീസ് സാഹിത്യത്തിനാണ്.ബുക്ക് ഫെയറില്‍ ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയ ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നു.പ്രധാനമായും പഴയ കാലത്തെ ഇന്ത്യന്‍ പുസ്തകങ്ങളായിരുന്നു അവ.

എന്നാല്‍, സമകാലീന കാലത്തെ പുസ്തകങ്ങളും ഉണ്ട്.ഇംഗ്ളീഷില്‍ എഴുതുന്ന ഇന്ത്യന്‍ എഴുത്തുകാരായ സല്‍മാന്‍ റുഷ്ദി,വിക്രം സേത്ത്,അമീര്‍വ് ഘോഷ്,അലന്‍ സീലി,ശശി ദേഷ്പാണ്ഡെ തുടങ്ങിയവരുടെ രചനകളുടെ കൂടെ യുവ എഴുത്തുകാരായ തരുണ്‍ തേജ്പാല്‍,ഗീത ഹരിഹരന്‍,കിരണ്‍ ദേശായ്,അനിത റാവു ബഡാമി തുടങ്ങിയവരുടെ രചനകളുടെ വിവര്‍ത്തനങ്ങളും ഉണ്ട്.

ഇന്ത്യന്‍ ഭാഷകളില്‍ എഴുതുന്ന മഹാശേത്വ ദേവി,അനന്തമൂര്‍ത്തി,നിര്‍മ്മല്‍ വര്‍മ്മ തുടങ്ങിയവരുടെ കൃതികളുടെ മൊഴിമാറ്റങ്ങള്‍ക്ക് പുറമെ ഒ.വി വിജയന്‍,എം.മുകുന്ദന്‍,ബഷീര്‍,സച്ചിദാനന്ദന്‍ ുടങ്ങിയവരുടെ കൃതികളും മേളയില്‍ ദര്‍ശിക്കാം.

മലയാള കൃതികള്‍ നേരിട്ട് ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്തതാണ്.ഡൊമിനിയീക്ക് വിറ്റായോള്‍സ്,ചെമ്മണ മാര്‍ട്ടീനി തുടങ്ങിയവരാണ് വിവര്‍ത്തനം നടത്തിയിരിക്കുന്നത്.ചെറിയ തോതില്‍ ദളിത് രചനകളോട് ഫ്രാന്‍ സ് ആഭിമുഖ്ᅵം പുലര്‍ത്തുന്നുണ്ട്.

സാര്‍ത്രിന്‍റെ ഫ്രാന്‍ സ് ഇന്നില്ല.പക്ഷെ അദ്ദേഹത്തിന്‍റെ ചുമതല ബോധം ചെറിയ തോതില്‍ കാണാം.സോര്‍ബോണില്‍ കുറച്ച് സോഷ്യലിസ്റ്റ് ചിന്തകര്‍ ഉണ്ട്.

മോഡിയുടെ കേരള സന്ദര്‍ശനം ,നന്ദിഗ്രാം വെടിവെപ്പ്... കേരളത്തിലെ ബുദ്ധി ജീവികളുടെ പ്രതികരണം ശൂഷ്കമാവുകയാണോ ?

ഞാന്‍ യോജിക്കുന്നു.സംസാരത്തില്‍ കൂടി അവര്‍ കൂടുതല്‍ പ്രതിഷേധിക്കേണ്ടതുണ്ട്.ഞാന്‍ നന്ദിഗ്രാം വിഷയത്തെക്കുറിച്ച് ഏഷ്യാനെറ്റ് അഭിമുഖത്തി എന്‍റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ആഗോളവല്‍ക്കരണകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയാണ് ഇത് കാണിക്കുന്നത്.പാര്‍ട്ടി
പൂര്‍ണ്ണമായും ആശയക്കുഴപ്പത്തിലാണ്


സൈബര്‍ലോകക്രമത്തിലെ ജീവിതത്തെ ഫലപ്രദമായി ആവിഷ്കരിക്കാന്‍ നമ്മുടെ ഭാഷയ്ക്ക് കഴിഞ്ഞിട്ടില്ല.ഇതിനെക്കുറിച്ചുള്ള അഭിപ്രായം ?

:പുതിയ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയ ഒരു രചന മാത്രമേ ഞാന്‍ കണ്ടിട്ടൂള്ളൂ.മുകുന്ദന്‍റെ നൃത്തം.ദ്രുത ഗതിയിലൂള്ള മാറ്റത്തെ അനുസരിച്ച് ഇനിയും രചനകള്‍ ഉണ്ടാകും.കൂടുതല്‍ വെബ് ജേര്‍ണലുകള്‍ നമ്മുടെ ഭാഷയില്‍ ഉണ്ടാകേണ്ടിയിരുക്കുന്നു.

നളിനി ജമീല,പുനത്തില്‍കുഞ്ഞബ്ദുള്ള തുടങ്ങിയവരുടെ രചനകള്‍ ധൈര്യം പ്രകടിപ്പിച്ചവയായിരുന്നു.ഇത്തരത്തിലുള്ള ഒരു ധൈര്യം ഉദയം ചെയ്യാനുള്ള കാരണം?

നമ്മുടെ വായനക്കാര്‍ ഇത്തരം രചനകളെ ചമ്മല്‍ ഇല്ലാതെ സമീപിക്കാന്‍ തുടങ്ങിയിരിക്കുന്നു.ചില സമയങ്ങളില്‍ അവര്‍ വിമര്‍ശിക്കാം .എന്നാല്‍,അതും നല്ല ലക്ഷണമാണ്.

ഇടതുപക്ഷത്തിന്‍റെ പുതിയ നയങ്ങള്‍ സാറാ ജോസഫിനെ ഇടതുപക്ഷ വിരുദ്ധയാക്കിമാറ്റിയിരിക്കുന്നു. ഇതിനെക്കുറിച്ചുള്ള അഭിപ്രായം ?

സാറാ ജോസഫ് ഇടതുപക്ഷ വിരുദ്ധയാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല.ഇടതുപക്ഷ ആശയങ്ങളില്‍ നിന്ന് കൊണ്ട് അവര്‍ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നു(അരുന്ധതി റോയ്,എം.സുകുമാരന്‍ എന്നിവരെ പോലെ).

യുവ എഴുത്തുകാര്‍ക്ക് ഒരു ഭൂമികയോ,രാഷ്ട്രീയ നയമോ മുന്നോട്ട് വെയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.ഈ വിഷയത്തെ എങ്ങനെ നിങ്ങള്‍ എങ്ങനെ വീശകലനം ചെയ്യുന്നു.

ഒരു പ്രത്യേക വിധത്തിലുള്ള മദ്ധ്യ വര്‍ത്തി സമൂഹം ഇവിടെ ഉദയം ചെയ്തിട്ടൂണ്ട്.ഇവര്‍ക്ക് സ്വന്തം കരിയറിന് ഉപരിയായി സ്വപ്നങ്ങളൊന്നുമില്ല.ഇവര്‍ക്ക്,റിസ്ക്കെടുക്കാന്‍ താല്‍പ്പര്യമില്ല.രാഷ്ട്രീയ പാര്‍ട്ടികളോട് ഇവര്‍ക്ക് ആഭിമുഖ്യമില്ല.നമ്മള്‍ ഈ സാമൂഹ്യ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്.യുവ എഴുത്തുകാര്‍ ഈ മദ്ധ്യ വര്‍ഗ ജീവിതത്തെക്കുറിച്ച് എഴുതുന്നു.

പ്രതികരണശേഷി നഷ്ടപ്പെട്ട ഈ സമൂഹത്തില്‍ കവിതയുടെ ഭാവിയെന്താണ് ?.

:താരതമ്യേനെ കവിതയ്ക്ക് ബംഗാളിലും, കേരളത്തിലും, മഹാരാഷ്ട്രയിലും ആരോഗ്യപരമായ സ്ഥാനമാണ് ഉള്ളത്.ഇപ്പോഴും ജനങ്ങള്‍ കവിത കേള്‍ക്കുകയും,വായിക്കുകയും ചെയ്യുന്നു.എന്നാല്‍ ഞാന്‍ ശൂഭാപ്തി വിശ്വാസിയല്ല.കരിയറിസം,കണ്‍സ്യൂമറിസം തുടങ്ങിയവ കവിതയെ ദോഷകരമായി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു

ഇന്ന് ആത്മീയ പുസ്ത്കങ്ങല്‍ കൂടുതല്‍ വിറ്റഴിയുന്നു.ഈ ആത്മീയയെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു ?

ഇത് കപട ആത്മീയതയാണ്.ആഗ്രഹങ്ങളും,മത്സരങ്ങളും നമ്മുടെ മദ്ധ്യ വര്‍ഗ സമൂഹത്തിന് കൂടുതല്‍ സമ്മര്‍ദം നല്‍കി.അതിനാല്‍ ആശ്വാസത്തിനായി അവര്‍ മജീഷ്യന്‍ മാരെയും,ആള്‍ദൈവങ്ങളെയും ആശ്രയിക്കുന്നു


വെബ്ദുനിയ വായിക്കുക