മമ്മൂട്ടി മാത്രമല്ല, മോഹന്‍ലാലും സിബിഐ!

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2016 (14:30 IST)
മമ്മൂട്ടിയുടെ സി ബി ഐ കഥാപാത്രം സേതുരാമയ്യര്‍ മലയാളത്തിലെ ഒരു ബ്രാന്‍ഡാണ്. ഈ സീരീസില്‍ നാലുചിത്രങ്ങള്‍ ഇറങ്ങുകയും വന്‍ ഹിറ്റുകളാകുകയും ചെയ്തതാണ്. മമ്മൂട്ടിയുടെ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ വന്‍ ഹിറ്റായ സമയത്താണ് മോഹന്‍ലാല്‍ സി ബി ഐ ഓഫീസറാകുന്ന സിനിമയെക്കുറിച്ച് പല പ്രമുഖ സംവിധായകരും ആലോചിച്ച് തുടങ്ങിയത്.
 
ജി എസ് വിജയന്‍ 1990ല്‍ അങ്ങനെയൊരു പ്രൊജക്ട് തുടങ്ങുകയും ചെയ്തു. ‘ചോദ്യം’ എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. തമിഴിലെ സൂപ്പര്‍ഹിറ്റ് നിര്‍മ്മാതാവ് ആര്‍ ബി ചൌധരിയാണ് ചോദ്യം നിര്‍മ്മിച്ചത്. റഹ്മാന്‍, രൂപിണി, ക്യാപ്ടന്‍ രാജു, അശോകന്‍, രേവതി തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തു.
 
എന്നാല്‍ വ്യക്തമല്ലാത്ത ചില കാരണങ്ങളാല്‍ സിനിമ ഇടയ്ക്ക് വച്ച് മുടങ്ങി. ഈ സിനിമ യഥാര്‍ത്ഥത്തില്‍ കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത പുരിയാത പുതിര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ റീമേക്കായിരുന്നു. അഗത ക്രിസ്റ്റിയുടെ ദി അണ്‍ എക്സ്‌പെക്ടഡ് ഗസ്റ്റ് എന്ന കൃതിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ഈ സിനിമ നിര്‍മ്മിച്ചത്.
Next Article