മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് പോലീസ് വേഷം, 'അബ്രഹാമിന്റെ സന്തതികള്‍'ക്ക് മൂന്ന് വയസ്സ് !

കെ ആര്‍ അനൂപ്

ബുധന്‍, 16 ജൂണ്‍ 2021 (14:25 IST)
മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ റിലീസ് ചെയ്ത് ഇന്നേക്ക് മൂന്ന് വര്‍ഷം. സിനിമയുടെ ഓര്‍മകളിലാണ് നിര്‍മ്മാതാക്കള്‍. 
 
'ഞങ്ങളുടെ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്ററിന്റെ മൂന്ന് വര്‍ഷം. അബ്രഹാമിന്റെ സന്തതികള്‍'- നിര്‍മ്മാതാക്കള്‍ കുറിച്ചു.
 
മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍.ഗ്രേറ്റ് ഫാദര്‍ എന്ന സിനിമ സംവിധാനം ചെയ്ത ഹനീഫ് അദേനിയായിരുന്നു തിരക്കഥ ഒരുക്കിയത്. ഡെറിക്ക് എബ്രഹാം എന്ന സ്‌റ്റൈലിഷ് പോലീസുദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നു നടന്‍ എത്തിയത്.കസബയ്ക്കു ശേഷം മമ്മൂട്ടി മുഴുനീള പോലീസ് യൂണിഫോമില്‍ എത്തിയ ചിത്രം കൂടി ആയിരുന്നു അബ്രഹാമിന്റെ സന്തതികള്‍. 
 
ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജും ടിഎല്‍ ജോര്‍ജ്ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍