റിലീസായി ആദ്യ ദിനങ്ങളില്‍ പതിഞ്ഞ തുടക്കമാണ് ചിത്രത്തിന് ലഭിച്ചത്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന പേര് അത്രയൊന്നും മലയാളികളെ ആകര്‍ഷിക്കുന്ന ടൈറ്റിലുമായിരുന്നില്ല. എന്നാല്‍ രണ്ടാം ദിനം മുതല്‍ കളം മാറി. മൌത്ത് പബ്ലിസിറ്റി കൊണ്ട് ഒരു സിനിമ ബോക്സോഫീസില്‍ വമ്പന്‍ കുതിപ്പ് നടത്തുന്നതിനാണ് പിന്നീടുള്ള ദിവസങ്ങള്‍ സാക്‍ഷ്യം വഹിച്ചത്.
ആദിയും ക്യാപ്ടനും പൂമരവുമൊക്കെ വമ്പന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇളം കാറ്റായ് വന്ന് സുഡാനി തരംഗം തീര്‍ക്കുന്നത്. സുഡാനി കളിക്കുന്ന സെന്‍ററുകളിലെല്ലാം ജനം ഇരമ്പിക്കയറുകയാണ്. സ്കൂളുകള്‍ പൂട്ടിയതോടെ കളക്ഷന്‍ വന്‍ തോതില്‍ വര്‍ദ്ധിച്ചു. ഫുട്ബോള്‍ പ്രേമികള്‍ ക്യാപ്‌ടനിലൂടെയും സുഡാനിയിലൂടെയും തങ്ങളുടെ സന്തോഷ് ട്രോഫി ആഘോഷം ഗംഭീരമാക്കുമ്പോള്‍ മലയാള സിനിമയ്ക്ക് വീണ്ടും നല്ലകാലം വന്നിരിക്കുന്നു.
കഴിഞ്ഞ ദിവസം റിലീസായ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന സിനിമയും മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. ‘പെപ്പെ ഈസ് ബാക്ക്’ എന്ന പരസ്യവാചകവുമായി വന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസിലെ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കുകയാണ് ആന്‍റണി വര്‍ഗീസ്. ടിനു പാപ്പച്ചന്‍ എന്ന നവാഗത സംവിധായകന്‍ മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത് മറ്റൊരു ഷോഷാങ്ക് റിഡംപ്ഷനാണ്.