ആന്റണി ഹോപ്കിന്‍സ്: ഓസ്‌കര്‍ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പുരസ്‌കാര ജേതാവ്

Webdunia
തിങ്കള്‍, 26 ഏപ്രില്‍ 2021 (10:58 IST)
ഓസ്‌കര്‍ ചരിത്രത്തില്‍ തന്റെ പേര് എഴുതിചേര്‍ത്ത് ആന്റണി ഹോപ്കിന്‍സ്. ഓസ്‌കര്‍ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പുരസ്‌കാര ജേതാവ് എന്ന നേട്ടമാണ് 83-ാം വയസ്സില്‍ അദ്ദേഹം സ്വന്തമാക്കിയത്. ലോസ് ഏഞ്ചല്‍സില്‍ നടന്ന ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകുകയാണ് ഹോപ്കിന്‍സ്. 'ദി ഫാദര്‍' എന്ന സിനിമയില്‍ മറവിരോഗം ബാധിച്ച വയോധികന്റെ വേഷമാണ് ആന്റണി ഹോപ്കിന്‍സിനെ 93-ാം ഓസ്‌കര്‍ പുരസ്‌കാര വേളയില്‍ മികച്ച നടനായി തിരഞ്ഞെടുക്കാന്‍ കാരണം. ഫ്‌ളോറിയന്‍ സെല്ലര്‍ എന്ന ഫ്രഞ്ച് നോവലിസ്റ്റിന്റേതാണ് 'ദി ഫാദര്‍'. അതേപേരിലെ നാടകത്തെ അധികരിച്ചാണ് സിനിമയും. 2021 ല്‍ ബിഗിനേഴ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിനു ക്രിസ്റ്റഫര്‍ പ്ലമര്‍ മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയിരുന്നു. 82-ാം വയസ്സിലായിരുന്നു പ്ലമറിന്റെ നേട്ടം. ഈ റെക്കോര്‍ഡാണ് ഹോപ്കിന്‍സ് തന്റെ 83-ാം വയസ്സില്‍ മറികടന്നത്. 1992 ല്‍ 'ദി സൈലന്‍സ് ഓഫ് ദി ലാംബ്‌സ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഹോപ്കിന്‍സിന് മികച്ച നടനുള്ള ആദ്യ ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കുന്നത്.  

ഏഷ്യൻ രാജ്യങ്ങളുടെ മികച്ച പ്രകടനത്തിന് സാക്ഷിയായ ഓസ്‌കാർ വേദിയിൽ നൊമാഡ്ലാൻഡാണ് മികച്ച ചിത്രമായി തിരെഞ്ഞെടുക്കപ്പെട്ടത്. ചിത്രം സംവിധാനം ചെയ്‌ത ക്ലൂയി ചാവോയാണ് മികച്ച സംവിധായിക. മികച്ച നടിക്കുള്ള പുരസ്‌കാരവും ചിത്രം നേടി. അതേസമയം, മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യൻ വംശജയുമാണ് ചൈനക്കാരിയായ ക്ലൂയി ചാവോ.

നൊമാഡ്‌ലാൻഡിലെ പ്രകടനത്തിന് ഫ്രാൻസസ് മക്‌ഡോ‌മൻഡാണ് മികച്ച നടി.ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയിന് ഡാനിയൽ കലൂയ മികച്ച സഹനടനായി.
 
അന്താരാഷ്ട്ര ഫീച്ചര്‍ ചിത്രം: അനഥര്‍ റൗണ്ട് 
ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം:  സോള്‍  
ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം: മൈ ഒക്ടപസ് ടീച്ചർ 
ഛായാഗ്രഹണം: മന്‍ക് 
 മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്: മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article